Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.61 INR  1 EURO=72.96 INR
ukmalayalampathram.com
Wed 28th Jun 2017
 
 
UK Special
  Add your Comment comment
ഇന്ത്യക്കാര്‍ക്ക് തിരിച്ചടി നല്‍കി ടോറിയുടെ പ്രകടന പത്രിക, കുടിയേറ്റം വെട്ടിക്കുറയ്ക്കും
reporter

ലണ്ടന്‍: ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടി നല്‍കി കണ്‍സെര്‍വേറ്റീവ് പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് കുടിയേറ്റം വെട്ടിക്കുറയ്ക്കുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് ബ്രിട്ടനില്‍ ജോലി ചെയ്യുന്നതിനുള്ള നിയമങ്ങളും കര്‍ശനമാക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. കുടിയേറ്റക്കാരെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങള്‍ പ്രതിവര്‍ഷം ഒരാള്‍ക്ക് 2000 പൗണ്ട് വീതം പിഴ നല്‍കണമെന്നും കുടിയേറിയെത്തുന്നവര്‍ ദേശീയ ആരോഗ്യ സര്‍വിസ് സ്ഥാപനങ്ങളില്‍ ചികിത്സ തേടുമ്പോള്‍ ഫീസ് നല്‍കണമെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. നിലവില്‍ കുടിയേറ്റക്കാരെ നിയമിക്കുന്നതിന് സ്ഥാപനങ്ങള്‍ നല്‍കേണ്ട ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജ് 1000 പൗണ്ടാണ്. ഇതാണ് ഇരട്ടിയാക്കിയത്. ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് എന്ന പേരിലാകും കുടിയേറ്റക്കാരില്‍നിന്നു ചികിത്സക്കു പണം ഈടാക്കുക. നിലവിലുള്ളതില്‍നിന്നും കുടിയേറ്റം വെട്ടിച്ചുരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി തെരേസ മേയ് വ്യക്തമാക്കി. നടപടികള്‍ കര്‍ക്കശമാക്കുന്നതോടെ കുടിയേറ്റവിരുദ്ധ യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ വോട്ടുകള്‍ ഉറപ്പിക്കാനാണ് ടോറികള്‍ ലക്ഷ്യമിടുന്നത്. 

ഇന്ത്യയില്‍നിന്നാണ് കൂടുതല്‍ പേര്‍ ബ്രിട്ടനിലേക്ക് കുടിയേറുന്നത്. യുകെ ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കുകള്‍പ്രകാരം നിലവില്‍ 2016ല്‍ തൊഴില്‍ വിസയില്‍ 53,575 ഇന്ത്യക്കാര്‍ ബ്രിട്ടനിലെത്തിയിട്ടുണ്ട്. യുഎസ് തൊഴിലാളികളാണ് രണ്ടാം സ്ഥാനത്ത് (9348 ). വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവരുടെ കുടിയേറ്റം നിയന്ത്രിക്കുമെന്നാണ് പ്രകടനപത്രികയില്‍ പറയുന്നത്. കുടിയേറ്റത്തിനൊപ്പം സ്‌കൂള്‍കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണം നിലനിര്‍ത്തി ഫീസ് നിര്‍ത്തലാക്കുന്നതുള്‍പ്പെടെ സാമൂഹികസുരക്ഷ പദ്ധതികളിലും മാറ്റംവരുത്തുമെന്നും പ്രകടനപത്രികയിലുണ്ട്.

 
Other News in this category

 
 




 
Close Window