Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
UK Special
  Add your Comment comment
പൊതുമേഖല ജീവനക്കാരുടെ ജീവിതം ദുസ്സഹം, ജീവിക്കാന്‍ വരുമാനമില്ല
reporter

ലണ്ടന്‍: രാജ്യത്ത് പൊതുമേഖലയില്‍ ജോലിക്കുന്നവരുടെ ജീവിതം ദുസഹമാകുന്നതായി റിപ്പോര്‍ട്ട്. വരുമാനത്തില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, നാണയപ്പെരുപ്പം വര്‍ധിച്ചതോടെ ചെലവ് കുത്തനെ ഉയര്‍ന്നു. 2010 ന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ ദുരിതത്തിലേക്കാണ് ഇപ്പോള്‍ നീങ്ങുന്നത്. സര്‍ക്കാര്‍ മേഖലയില്‍ ഒരു ശതമാനം ശമ്പള വര്‍ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ചെലവ് ഇതിന്റെ പത്തിരട്ടിയായി. ഇതോടെ പലരുടെയും ജീവിതം ദുരിതത്തിലായി. ഫയര്‍ ഫൈറ്റേഴ്‌സ്, ടീച്ചേഴ്‌സ്, നഴ്‌സുമാര്‍, പ്രിസണ്‍ ഓഫിസര്‍മാര്‍, പാരാമെഡിക്കല്‍സ് എന്നിവരാണ് പ്രധാനമായും ഇത്തരത്തില്‍ ദുരിതത്തിലായത്. അതേസമയം, സ്വകാര്യ മേഖലയില്‍ ജോലി നോക്കുന്നവര്‍ക്ക് ഈ കഷ്ടപ്പാട് ഇല്ല. ഇവരുടെ ശമ്പളത്തില്‍ 10 ശതമാനം വര്‍ധനവാണ് ഇതിനോടകം ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളില്‍ പൊതുമേഖലയില്‍ നിന്ന് വന്‍ തോതില്‍ സര്‍ക്കാര്‍ പിന്‍മാറാന്‍ സാധ്യതയുണ്ട്. ഒപ്പം ചെലവ് ചുരുക്കലും. അങ്ങനെ വന്നാല്‍ ഈ മേഖലയില്‍ ജോലി നോക്കുന്നവരുടെ കാര്യം ദുരിതത്തിലാകും. 

വീട്ടുവാടക മാത്രം മതിയാകും ചെലവ് വര്‍ധിച്ചത് അറിയാന്‍. 2.9 ശതമാനത്തിന്റെ വര്‍ധനവാണ് ഇതിനോടകം ഉണ്ടായത്. എന്‍എച്ച്എസ് പാരാമെഡിക്കല്‍സിലെ ശരാശരി ശമ്പളം 35,577 പൗണ്ടാണ്. യഥാര്‍ഥത്തില്‍ 41,717 പൗണ്ട് ഉണ്ടെങ്കില്‍ മാത്രമേ ഇവര്‍ക്ക് ജീവിക്കാന്‍ സാധിക്കൂ. ഇതുപോലെയാണ് ഓരോരുത്തരുടെയും അവസ്ഥ.. ഇപ്പോള്‍ സമ്പാദിക്കാനുള്ള പണം പോലും ലഭിക്കുന്നില്ല. 2013 ലാണ് ശമ്പളം വര്‍ധിപ്പിച്ചത്. പിന്നീട് രണ്ടു വര്‍ഷം ശമ്പള വര്‍ധനയുണ്ടായില്ല. പിന്നീട് ഒരു ശതമാനം വര്‍ധനയും. ഇതോടെ സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥരെക്കാള്‍ വളരെ കുറവ് ശമ്പളമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

 
Other News in this category

 
 




 
Close Window