Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.73 INR  1 EURO=75.19 INR
ukmalayalampathram.com
Wed 16th Aug 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
നടിയെ ആക്രമിച്ച സംഭവം: രണ്ട് എംഎല്‍എമാരെയും കാവ്യ മാധവനെയും ഉടന്‍ ചോദ്യം ചെയ്യും
reporter

തിരുവനന്തപുരം: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ തൃക്കാക്കര എംഎല്‍എ പി.ടി. തോമസ്, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എന്നിവരില്‍നിന്ന് അന്വേഷണസംഘം മൊഴിയെടുക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു എംഎല്‍എമാരും ഇന്ന് തിരുവനന്തപുരത്തായതിനാല്‍ ഇവിടെയെത്തി ഇരുവരുടേയും മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആക്രമണത്തിന് ഇരയായ നടി ഓടിക്കയറിയത് സംവിധായകന്‍ ലാലിന്റെ വീട്ടിലായിരുന്നു. നിര്‍മ്മാതാവ് ആന്റോ ജോസഫിനൊപ്പം ജനപ്രതിനിധി എന്ന നിലയില്‍ പി.ടി. തോമസും വിവരമറിഞ്ഞ് അന്ന് രാത്രി ലാലിന്റെ വീട്ടിലെത്തിയിരുന്നു. ഇതിനാലാണ് പി.ടി. തോമസില്‍ നിന്നും വിവരങ്ങള്‍ തേടാന്‍ അന്വേഷണം സംഘം തീരുമാനിച്ചിരിക്കുന്നത്. കേസില്‍ പോലീസ് അറസ്റ്റ് ചെയ്യപ്പെട്ട നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തെന്ന നിലയിലാണ് ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തുന്നത്.

ഇതിനു പിന്നാലെ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെയും ഉടന്‍ ചോദ്യം ചെയ്യും. ഇത് രണ്ടാം തവണയാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. ഇതിനു പിന്നാലെ ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷയെ അധികം വൈകാതെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കാനുള്ള ശ്രമിത്തിലാണ് നാദിര്‍ഷാ. 

 
Other News in this category

 
 




 
Close Window