Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
UK Special
  Add your Comment comment
എന്‍ആര്‍ഐ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ആദായവകുപ്പ് നീക്കം
reporter

മുംബൈ: വിദേശത്തുള്ള ഇന്ത്യക്കാരുടെ ബാങ്ക് ഇടപാടുകള്‍ പരിശോധിക്കാന്‍ ആദായ നികുതി വകുപ്പ് നടപടിയെടുക്കുന്നു. ആദായ നികുതി റിട്ടേണില്‍ ഇതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താന്‍ വകുപ്പ് തീരുമാനിച്ചുകഴിഞ്ഞു. ആദായ നികുതി നിയമപ്രകാരം ഒരു വര്‍ഷത്തില്‍ 182 ദിവസമോ അതിലധികമോ വിദേശത്ത് കഴിഞ്ഞവര്‍ക്ക് അവരുടെ വിദേശ വരുമാനം അവിടത്തെ ബാങ്കുകളില്‍ സൂക്ഷിക്കാമായിരുന്നു. ഇത് നിയമവിധേയമായ സമ്പാദ്യമായാണ് കരുതിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ ഇവയും നിരീക്ഷണത്തിന് വിധേയമാക്കാനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം.

ബാങ്ക് അക്കൗണ്ടുകള്‍, ബാങ്കുകളുടെ പേര്, ഓഫീസ്, സ്വിഫ്റ്റ് കോഡ്, ഇന്റര്‍നാഷനല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവയും ഇതുപ്രകാരം വെളിപ്പെടുത്തേണ്ടതായി വരും. എന്നാല്‍ നികുതി റിട്ടേണില്‍ മാറ്റംവരുത്തിയതല്ലാതെ നിയമത്തില്‍ മാറ്റം വരുത്തിയിട്ടില്ല. നികുതി ഈടാക്കാന്‍ കഴിയാത്ത വരുമാനത്തിന്റെ വിവരങ്ങള്‍ എന്തിനാണെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ ചോദ്യം. എന്നാല്‍ ഇതില്‍ വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. അതേസമയം, ഭീകരവാദത്തിനുള്ള പണം ഇതുവഴിയാണ് വരുന്നതെന്ന് റിപ്പോര്‍ട്ട്. 

 
Other News in this category

 
 




 
Close Window