Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.78 INR  1 EURO=76.84 INR
ukmalayalampathram.com
Thu 19th Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഓക്‌സിജന്‍ വിതരണം നിലച്ചു, ആറുദിവസത്തിനിടെ മരിച്ചത് 63 കുട്ടികള്‍
reporter

ഗൊരഖ്പൂര്‍: കൂട്ടികളുടെ കൂട്ടമരണത്തില്‍ രാജ്യത്തെ ഞെട്ടിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂര്‍. ആറുദിവസത്തിനിടെ 63 കുട്ടികളാണ് ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മരിച്ചത്. കഴിഞ്ഞ ദിവസം 60 കുട്ടികളാണ് മരച്ചിരുന്നു. ഇന്ന് മൂന്ന് കുട്ടികള്‍ മരിച്ചതോടെയാണ് മരണം 63 ആയത്. പകര്‍ച്ചവാദി ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചതിന് പിന്നാലെ ഓക്സിജന്‍ കിട്ടാതെയാണ് കൂട്ടമരണമുണ്ടായതെന്ന റിപ്പോര്‍ട്ട് പുറത്തുവരുകയായിരുന്നു.

ജീവവായു കിട്ടാതെ കഴിഞ്ഞ മൂന്ന് ദിവസത്തില്‍ മാത്രമായി 33 കുഞ്ഞുങ്ങളാണ് ഉത്തര്‍പ്രദേശിലെ ആസ്പത്രിയില്‍ മരിച്ചത്. കുട്ടികളുടെ മരണം യോഗി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ അഞ്ചുതവണായായി യോഗി പ്രതിനിധീകരിച്ച ലോക്സഭാ മണ്ഡലമാണു ഗോരഖ്പുര്‍. അതേസമയം സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

 
Other News in this category

 
 




 
Close Window