Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.78 INR  1 EURO=76.84 INR
ukmalayalampathram.com
Thu 19th Oct 2017
 
 
UK Special
  Add your Comment comment
യൂറോപ്പില്‍ വിനോദസഞ്ചാരികള്‍ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു, സര്‍ക്കാരുകള്‍ ഭീതിയില്‍
reporter

ലണ്ടന്‍: യൂറോപ്പിലെ പ്രധാനനഗരങ്ങളില്‍ ടൂറിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നു. ലൂസിഫര്‍ എന്ന പേരില്‍ വിളിക്കപ്പെടുന്ന ചൂടുകാറ്റിന്റെ ഊഷ്മാവ് കൂട്ടുന്നതാണ് ഇപ്പോഴത്തെ ടൂറിസ്റ്റ് വിരുദ്ധ പ്രക്ഷോഭം. ഒരു പ്രദേശത്തിന് താങ്ങാവുന്നതിനപ്പുറം യൂറോപ്പില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ എത്തുന്നു . ഇത് ഏറെ പ്രതിസന്ധികളാണ് തദ്ദേശവാസികള്‍ക്ക് സൃഷ്ടിക്കുന്നത് . ഇത്തരമൊരു പശ്ചാത്തലത്തിലാണ് തദ്ദേശീയരുടെ മുന്‍കൈയ്യിലുള്ള ടൂറിസം വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശ്രദ്ധേയമാവുന്നത്. വേനല്‍ക്കാല ടൂറിസം പ്രധാന വരുമാനമായിട്ടുള്ള പ്രധാന യൂറോപ്യന്‍ നഗരങ്ങളില്‍ പലതുമിപ്പോള്‍ വിനോദസഞ്ചാര വിരുദ്ധവികാരം പ്രദേശവാസികളില്‍ വ്യാപിക്കുകയാണ് . ഈ പ്രവണതയെ എതിര്‍ത്ത് കൊണ്ട് രംഗത്തെത്തിയ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ അതതു പ്രദേശങ്ങളിലെ പ്രാദേശിക ഭരണസംവിധാനങ്ങളെ ബന്ധപ്പെടുകയും പ്രതിഷേധക്കാരെ വേണ്ട വിധം നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശവും നല്‍കുന്നുണ്ട്.

യൂറോപ്യന്‍ നഗരങ്ങളില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന ടൂറിസ്റ്റ് വിരുദ്ധ സമരങ്ങള്‍ കൂടുതലും സ്പെയിന്‍ കേന്ദ്രീകരിച്ചാണ് ഉടലെടുത്തിട്ടുള്ളത്. വിവിധ ടൂറിസം സൈറ്റുകളുടെ സ്വാധീനം മൂലം കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ നിന്നുമുള്ള പതിനെട്ടു ലക്ഷത്തോളം പേരടക്കം 75.6 മില്ല്യണ്‍ വിനോദസഞ്ചാരികള്‍ സന്ദര്‍ശിച്ച രാജ്യമാണ് സ്പെയിന്‍. പോപ്പുലര്‍ റാഡിക്കല്‍ കാന്‍ഡിഡസി എന്ന സംഘടനയുടെ യുവജനവിഭാഗം വാടകയ്ക്ക് കൊടുക്കുന്ന സൈക്കിളുകളും, ടൂര്‍ ബസ്സുകളും നശിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. ''ഇക്കാലത്തെ ടൂറിസം മാതൃകകള്‍ അയല്പക്കങ്ങളിലെ ജനങ്ങളെ പോലും പുറംതള്ളുന്നതും, പ്രകൃതിയെ ഇല്ലായ്മ ചെയ്യുന്നതുമാണ്'' പ്രതിഷേധക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പക്ഷെ സ്പെയിന്‍ പ്രധാനമന്ത്രി മരിയാനോ റജോയ് പ്രതിഷേധക്കാരെ തീവ്രവാദികള്‍ എന്നാണു വിശേഷിപ്പിച്ചത്.

സ്പാനിഷ് നഗരങ്ങളായ മല്ലോര്‍ക്കയിലും സാന്‍ സെബാസ്റ്റിയയിലും ടൂറിസ്റ്റുകള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമാണ്. ബാസ്‌ക് സാംസ്‌കാരികോത്സവമായ സെമാന ഗ്രാന്‍ഡെ അരങ്ങേറുന്ന ആഗസ്റ്റ് 17 ടൂറിസ്റ്റ് വിരുദ്ധ സമരങ്ങള്‍ സംഘടിപ്പിക്കുവാനും പ്രതിഷേധക്കാര്‍ ഒരുങ്ങുന്നുണ്ട് . തെക്കന്‍ യൂറോപ്പിലെ പല നഗരങ്ങളിലും ടൂറിസ്റ്റ് വിരുദ്ധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. 55,000 പേര്‍ മാത്രം സ്ഥിരതാമസക്കാരായ വെനീസില്‍ പ്രതിവര്‍ഷം 20 ദശലക്ഷം സന്ദര്‍ശകരാണ് എത്തിച്ചേരുന്നത്. സ്ഥിര താമസക്കാരുടെ നാലിരട്ടി സന്ദര്‍ശകര്‍ എത്തുന്നതിനാല്‍ കെട്ടിട വാടക നിയന്ത്രണാതീതമായി വര്‍ദ്ധിക്കുന്നു . പ്രദേശങ്ങളില്‍ എത്തിച്ചേരുന്ന വലിയ ക്രൂയിസ് ഷിപ്പുകളും വിനോദസഞ്ചാരം മൂലമുണ്ടാകുന്ന മലിനീകരണവും നഗരത്തിലെ ലോല പ്രകൃതിയെ നശിപ്പിക്കുന്നുവെന്നും ആരോപിച്ചു കൊണ്ട് രണ്ടായിരത്തോളം പേര്‍ നഗരത്തില്‍ പ്രകടനം നടത്തുകയുണ്ടായി. ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം തങ്ങളുടെ ആവാസവ്യവസ്ഥയെ താറുമാറാക്കും എന്ന ആവലാതിയിലാണ് നഗരവാസികള്‍ .

 
Other News in this category

 
 




 
Close Window