Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd Nov 2017
 
 
UK Special
  Add your Comment comment
രംഗബോധമില്ലാത്ത കോമാളി വീണ്ടും യുകെയില്‍, ഇത്തവണ രണ്ട് മലയാളികള്‍ മരണത്തെ പുല്‍കി
reporter

ലണ്ടന്‍: ഈ വര്‍ഷം തുടങ്ങിയപ്പോള്‍ മുതല്‍ യുകെയിലെ മലയാളികള്‍ക്ക് കഷ്ടകാലമാണ്. മരണ വാര്‍ത്തയോടെയാണ് ഈ വര്‍ഷം അവര്‍ക്ക് ആരംഭിച്ചത്. നിരവധി പേര്‍ ഇതിനോടകം തന്നെ മരണത്തിന് കീഴടങ്ങി. ഇതില്‍ ഒടുവിലത്തെ ആയിരുന്നു വാഹനാപകടത്തില്‍ മരിച്ച സിറിയക് ജോസഫ്. ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പ് രണ്ടു പേര്‍ കൂടി വിടവാങ്ങിയിരിക്കുന്നു. നാട്ടില്‍ അവധിക്കു പോയ കോട്ടയം സ്വദേശിയായ നഴ്സ് ആലീസും എട്ടു വയസുകാരന്‍ ജോവയുമാണ് മരണത്തിനു കീഴടങ്ങിയത്.

നാട്ടില്‍ അവധിക്കു പോയതായിരുന്നു വെംബ്ലിയിലെ നഴ്സായ ആലീസ് ബോബി. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊച്ചുവേലത്ര ബോബിയുടെ ഭാര്യയാണ് ആലിസ്. ഫെബിന്‍ ഫെമില്‍ എന്നിവരാണ് മക്കള്‍. ഇരവിമംഗലം തെരുകാട്ടില്‍ കുടുംബാഗമാണ്. ചിങ്ങവനം സെന്റ് ജോണ്‍സ് കത്തോലിക്ക പള്ളിയില്‍ സംസ്‌കാരം നടക്കും.

പത്തു വര്‍ഷതിലേറെയായി റെഡിങില്‍ താമസിക്കുന്ന മലയാളിയായ ചാക്കോ ജോര്‍ജിന്റെ മകനാണ് ചൊവ്വാഴ്ച മരിച്ച എട്ടു വയസുകാരന്‍ ജോവ. ജന്മനാ രോഗ ബാധിതനായിരുന്നു. തിടനാട് സ്വദേശിയായ ചാക്കോ ജോര്‍ജിന്റെ മൂന്നു മക്കളില്‍ രണ്ടാമനാണ്. ഓക്‌സ് ഫോര്‍ഡ് ജോണ്‍ ബ്രാഡ്ലി ആശുപത്രിയിലായിരുന്നു അന്ത്യം. മാതാവ് ലിറ്റി റെഡിങ് ഹോസ്പ്പിറ്റലിലെ സ്റ്റാഫ് നഴ്സാണ്. പത്തുവയസുള്ള അഭിയായും ആറുവയസുള്ള ടോണിയുമാണ് ജോവയുടെ സഹോദരങ്ങള്‍ . സംസ്‌കാരം അടുത്തയാഴ്ചയോടെ യുകെയില്‍ നടത്തും.

 
Other News in this category

 
 




 
Close Window