Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd Nov 2017
 
 
UK Special
  Add your Comment comment
ദാവൂദിന്റെ ബ്രിട്ടനിലെ സ്വത്തുക്കള്‍ കണ്ടുകെട്ടി തുടങ്ങി
reporter

 ലണ്ടന്‍: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ ബ്രിട്ടന്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ നയതന്ത്ര വിജയമാണ് ബ്രിട്ടന്റെ നടപടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈ സ്ഫോടന പരമ്പരയിലെ പ്രധാന പ്രതിയായ ദാവൂദിനെ 1993 മുതല്‍ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അന്വേഷിച്ചു വരികയാണ്. 2015ല്‍ ദാവൂദിനെ സംബന്ധിച്ച രേഖകള്‍ ഇന്ത്യ ബ്രിട്ടന് കൈമാറിയിരുന്നു. വാര്‍വിക്ക്‌ഷൈറിലെ ഹോട്ടല്‍, മിഡ്‌ലാന്‍ഡിലെ വസതികള്‍ എന്നവയടക്കമുള്ളവയാണ് കണ്ടുക്കെട്ടിയത്. 2015 ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ മിഡ്‌ലാന്‍ഡില്‍ സന്ദര്‍ശനം നടത്തി ദാവൂദിന്റെ സ്വത്തുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കണ്ടുക്കെട്ടിയത്.

ബ്രിട്ടന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതുക്കിയ 21 അംഗസാമ്പത്തിക സാമ്പത്തിക ഉപരോധ പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായിരുന്നു ദാവൂദ് ഇബ്രാഹിം. യു.കെ.ട്രഷറി വകുപ്പാണ് പട്ടിക തയ്യാറാക്കിയത്. ഇതില്‍ ദാവൂദിന്റെ മൂന്ന് പാകിസ്താന്‍ വിലാസങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വീട് നമ്പര്‍ 37, സ്ട്രീറ്റ്-30, ഡിഫന്‍സ് ഹൗസിംഗ് അതോറിറ്റി, കറാച്ചി എന്നാണ് ഒന്നാമത്തെ വിലാസം. കറാച്ചിയിലെ നൂര്‍ബാദിലുള്ള പലാടിലാല്‍ ബംഗ്ലാവിന്റേയും കറാച്ചിയിലെ തന്നെ സൗദി പള്ളിക്ക് സമീപമുള്ള വൈറ്റ് ഹൗസ് എന്ന പേരിലുള്ള വസതിയുടേയും വിലാസങ്ങളാണ് മറ്റുള്ളവ. മുന്‍ പാക് പ്രധാനമന്ത്രി പര്‍വേസ് മുഷാറഫ് ദാവൂവ് പാകിസ്താനിലുണ്ടെന്ന് അടുത്തിടെ സൂചന നല്‍കിയിരുന്നു.

 
Other News in this category

 
 




 
Close Window