Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=76.66 INR
ukmalayalampathram.com
Sun 22nd Oct 2017
 
 
UK Special
  Add your Comment comment
അമെരിക്കയും ബ്രിട്ടനും ആശ്വസിക്കാം, വൈറ്റ് വിഡോ സാലി ജോണ്‍സ് ഇനിയില്ല
reporter

ലണ്ടന്‍: വര്‍ഷങ്ങളായി അമെരിക്കയുടെയും ബ്രിട്ടന്റെയും ഉറക്കം കെടുത്തിയിരുന്ന വൈറ്റ് വിഡോ സാലി ജോണ്‍സ് ഇനിയില്ല. സിറിയയില്‍ അമെരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സാലി ജോണ്‍സ് അടക്കം 12 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഇറാക്ക്- സിറിയ അതിര്‍ത്തിയിലെ മായാഡിന്നിലേക്ക് പലായനം ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇവരുടെ പന്ത്രണ്ട് വയസുള്ള മകനെക്കുറിച്ച് യാതൊരു വിവരവുമില്ല. അമ്പതുകാരിയായ സാലി ഐഎസിന്റെ മുഖ്യ റിക്രൂട്ടര്‍ ആയിരുന്നു. ഓണ്‍ലൈന്‍ വഴി പതിനായിരക്കണക്കിന് യുവതി-യുവാക്കളെയാണ് ഇവര്‍ ഐഎസിലേക്ക് ആകര്‍ഷിച്ചത്. ഇതുകൂടാതെ നിരവധി ആക്രമണങ്ങള്‍ക്ക് ഇവര്‍ ആസൂത്രണം വഹിച്ചു. 

ഇരുപത്തിയൊന്നുകാരനായ ഐഎസ് ഭീകരന്‍ ജുനൈദ് ഹുസൈനെ വിവാഹം ചെയ്തതിന് ശേഷമാണ് കെന്റിലെ ചാത്തമിലുള്ള കുടുംബത്തെ ഉപേക്ഷിച്ച് പെന്റ് റോക്കറായിരുന്ന സാലി 2013ല്‍ സിറിയിലേക്ക് കടന്നത്. 2016ല്‍ ഈ സ്ത്രീയുടെ ഭര്‍ത്താവ് ഹുസൈന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഹുസൈന്‍ അല്‍ ബ്രിട്ടാനി എന്ന പേരില്‍ സാലി ഐഎസിലേക്ക് ബ്രിട്ടീഷ് യുവാക്കളെ ആകര്‍ഷിച്ച് റിക്രൂട്ട് ചെയ്തിരുന്നു. ഈ സ്ത്രീയുടെ ബ്രിട്ടീഷുകാരനായ പന്ത്രണ്ടു വയസുള്ള മകന്‍ ഐഎസിന്റെ ചൈല്‍ഡ് ഫൈറ്ററായി പ്രവര്‍ത്തിക്കുന്നുവെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. പട്ടാളക്കാരെ കൊല്ലാനാണ് ഈ ബാലനെ നിയോഗിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. അബു അബ്ദുള്ളാ അല്‍ബ്രിട്ടാനി എന്ന പേരിലാണ് ബാലന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവരുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി ഡിഎന്‍എ ടെസ്റ്റ് നടത്തിയാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നാണ് പെന്റഗണ്‍ പറയുന്നത്. ജുനൈദ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് ഇവര്‍ വൈറ്റ് വിഡോ എന്നറിയപ്പെടാന്‍ തുടങ്ങിയത്.

 
Other News in this category

 
 




 
Close Window