Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=76.66 INR
ukmalayalampathram.com
Sun 22nd Oct 2017
 
 
UK Special
  Add your Comment comment
ഇതാണ് യഥാര്‍ഥ സ്‌നേഹം, ആ വിളി കേള്‍ക്കാതിരിക്കാന്‍ ദൈവത്തിന് പോലും കഴിഞ്ഞില്ല, ഭര്‍ത്താവിന് രണ്ടാം ജന്മം
reporter

 ലണ്ടന്‍: യഥാര്‍ഥ സ്‌നേഹം എന്താണെന്ന് യുവതലമുറ മനസിലാക്കേണ്ടത് ക്രിസ് ഹിക്കിയേയും സൂവിനെയും കണ്ടാണ്. അറുപത്തിമൂന്നുകാരനായ ക്രിസ് ഹിക്കി തന്നെ വിട്ടുപിരിഞ്ഞു പോകുന്നുവെന്ന് അറിഞ്ഞതോടെ ആ മനസ് ആദ്യം ഒന്നു പിടിച്ചു. പിന്നെ ധൈര്യം കൈവിടാതെ ദൈവത്തെ ഉള്ളുരുകി വിളിച്ചു. ആ വിളി ദൈവം കേട്ടു. മനസില്‍ തോന്നിയ ഒരു ആശയം ഡോക്റ്ററോട് പറഞ്ഞു. ഭര്‍ത്താവിനെ ഒരു വട്ടം കൂടി ഉണര്‍ത്താന്‍ ശ്രമിക്കൂ. ആ പ്രായമായ സ്ത്രീയുടെ അഭ്യര്‍ഥന നിരസിക്കാന്‍ ഡോക്റ്റര്‍മാര്‍ക്ക് സാധിച്ചില്ല. അവര്‍ ഒരു വട്ടം കൂടി ശ്രമിച്ചു. എന്നാല്‍ ശ്രമം പാളിയില്ല. ക്രിസ് ജീവിതത്തിലേക്ക് തിരിച്ചുവന്നു. മുപ്പത്തിയെട്ടുവര്‍ഷം ഒപ്പമുണ്ടായിരുന്ന പ്രിയതമന് രണ്ടാം ജന്മം. 

ഹൃദയസ്തംഭനം മൂലമാണ് ക്രിസ് ഹിക്കി മെഡിക്കല്‍ മരണത്തിലേക്ക് പോയത്. ഒരു മണിക്കൂറോളം പുനരുജീവിപ്പിക്കാനുള്ള ഡോക്റ്റര്‍മാരുടെ ശ്രമങ്ങള്‍ ക്രിസ് ഹിക്കി പ്രതികരിച്ചില്ല. ഇതോടെ രോഗി മരണത്തിന് കീഴടങ്ങിയതായും, ഇനി ഒന്നും ചെയ്യാനില്ലെന്നും ഭാര്യ സൂവിനോട് പറഞ്ഞു. എന്നാല്‍ 38 വര്‍ഷക്കാലം ഒപ്പമുള്ള ഭര്‍ത്താവ് മരിച്ചെന്ന് വിശ്വസിക്കാന്‍ സൂവിക്ക് സാധിച്ചില്ല. അതിനാല്‍ ഒരു വട്ടം കൂടി അദ്ദേഹത്തെ ഉണര്‍ത്താന്‍ ശ്രമിക്കണമെന്ന് സൂവ് ഡോക്റ്ററോട് കെഞ്ചി. അതില്‍ കാര്യമുണ്ടെന്ന് തോന്നിയില്ലെങ്കിലും ഭാര്യയുടെ സമാധാനത്തിന് വേണ്ടി വെറുതെ ഒരുവട്ടം കൂടി പുനരുജീവിപ്പിക്കാനുള്ള ശ്രമം നടത്തി. അത്ഭുതമെന്നു പറയട്ടെ, ക്രിസിന്റെ ഹൃദയം അപ്പോള്‍ അനുകൂലമായി പ്രതികരിച്ചു.

എങ്കിലും ജീവിതം തിരിച്ചുപിടിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതോടെ ചെല്‍ട്ടണ്‍ഹാമിലെ വീട്ടില്‍ നിന്നും കാത്തുനിന്ന എയര്‍ ആംബുലന്‍സില്‍ ഇദ്ദേഹത്തെ ബ്രിസ്റ്റോള്‍ റോയല്‍ ഇന്‍ഫേര്‍മറിയില്‍ എത്തിച്ചു. മൂന്ന് ദിവസത്തോളം ക്രിസ് കോമയില്‍ തുടര്‍ന്നു. ജീവനോടെ രക്ഷപ്പെടുമെന്ന് ഉറപ്പില്ലാത്തതിനാല്‍ കുടുംബക്കാര്‍ക്ക് യാത്ര പറയാന്‍ അവസരവും നല്‍കി. പക്ഷെ സൂവ് ശുഭ പ്രതീക്ഷയിലായിരുന്നു. ആറ് ദിവസത്തിന് ശേഷം അദ്ദേഹം ജീവിതം തിരിച്ചുപിടിച്ചു. ഇപ്പോള്‍ നാലു മാസം കഴിഞ്ഞിരിക്കുന്നു. ക്രിസ് സ്വാഭാവിക ജീവിതത്തിലേക്ക് പൂര്‍ണ്ണമായി തിരിച്ചെത്തിക്കഴിഞ്ഞു. ദൈവത്തിന് നന്ദി പറയുന്ന തിരക്കിലാണ് ഇപ്പോള്‍ സൂവ്. 

 
Other News in this category

 
 




 
Close Window