Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=76.66 INR
ukmalayalampathram.com
Sun 22nd Oct 2017
 
 
UK Special
  Add your Comment comment
നമ്പര്‍ വണ്‍ ഇന്ത്യന്‍സ്, എല്ലാ മേഖലയിലും കേമന്മാര്‍ ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: യുകെയിലുള്ള ഇന്ത്യക്കാരെ വെല്ലുവിളിക്കാന്‍ ആരുമില്ലെന്ന് തെളിയിക്കുന്നതാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട്. സാമര്‍ഥത്യത്തിലും കഴിവിലും വൈദഗ്ധ്യത്തിലും കുടിയേറ്റ ഇന്ത്യക്കാരാണ് മിടുക്കന്മാരാണെന്ന് റേസ് ഡിസ്പാരിറ്റി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ തൊഴില്‍ മേഖലകളിലെ നൈപുണ്യമുള്ളവരെ കണ്ടെത്തുന്നതിനായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ജോലിക്കാര്‍ മാത്രമല്ല, ഇന്ത്യന്‍ വിദ്യാര്‍ഥികളും മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പഠനത്തിലും ജോലിയിലും പ്രതീക്ഷയ്‌ക്കൊത്ത നിലവാരത്തിലേക്ക് ഉയരുന്നതില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളും യുവാക്കളും പാക്കിസ്ഥാന്‍കാരേക്കാള്‍ ഏറെ മുന്നിലാണ്. നിലവില്‍ ബ്രിട്ടനിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാര്‍. ബ്രിട്ടനിലാകെ 15 ലക്ഷത്തിലേറെ ഇന്ത്യക്കാരുണ്ടെന്നാണ് ഏകദേശ കണക്ക്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ രണ്ടര ശതമാനത്തോളമാണിത്. 

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരുടെ സാന്നിധ്യംകൊണ്ട് ആരോഗ്യമേഖലയിലും ഐ.ടി പ്രഫഷണലുകളുടെ സാന്നിധ്യംമൂലം സാങ്കേതിക രംഗത്തുമാണ് ഇന്ത്യക്കാര്‍ കൂടുതല്‍ ആധിപത്യം സ്ഥാപിച്ചിട്ടുള്ളത്. ബിസിനസ് രംഗത്തും ഇന്ത്യന്‍ സമൂഹത്തെ ഒഴിച്ചുനിര്‍ത്താന്‍ സാധിക്കില്ല. ബ്രിട്ടനിലെ പത്ത് ഇന്ത്യക്കാരില്‍ ഒരാള്‍ എന്ന കണക്കില്‍ മാനേജര്‍, ഡയറക്ടര്‍, സീനിയര്‍ ഒഫീഷ്യല്‍ തസ്തികയില്‍ ജോലി ചെയ്യുന്നവരാണ്. പത്തില്‍ മൂന്നുപേര്‍ പ്രഫഷണല്‍ മേഖലയില്‍ ജോലി ചെയ്യുന്നവരും. 

 
Other News in this category

 
 




 
Close Window