Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=76.66 INR
ukmalayalampathram.com
Sun 22nd Oct 2017
 
 
UK Special
  Add your Comment comment
ഇല്ല, ഇല്ല ഇനിയില്ല, പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍, ഓക്‌സ്‌ഫോര്‍ഡ് തെരുവില്‍
reporter

ലണ്ടന്‍: അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ വിവിധ രാജ്യങ്ങള്‍ ഇതിനോടകം നടപടി സ്വീകരിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനാണ് പലരും നടപടി ആരംഭിച്ചത്. എന്നാല്‍ ഒരു പടി കൂടി കടന്നാണ് യുകെയിലെ ഈ നഗരം നടപടി സ്വീകരിച്ചത്. ഇനി മുതല്‍ ഓക്‌സ്‌ഫോര്‍ഡിലെ തെരുവുകളില്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ ഓടില്ല. 'സീറോ എമിഷന്‍ സോണ്‍ ' ലക്ഷ്യമിട്ടാണ് നടപടി. ഓക്സ്ഫോര്‍ഡിലെ ആറ് സ്ട്രീറ്റുകളിലാണ് 2020 മുതല്‍ നിരോധനം നടപ്പാക്കുക. പിന്നീട് മറ്റ് തെരുവുകളിലേക്കും വ്യാപിപ്പിക്കും. 2035-ഓടെ ലോറികള്‍ ഉള്‍പ്പെടെയുള്ളവ സെന്ററില്‍ നിന്നും നിരോധിക്കും.

മലിനീകരണം കൂടുതലുള്ള വാഹനങ്ങളെ സിറ്റി സെന്ററുകളില്‍ നിന്നും പൂര്‍ണ്ണമായി നിരോധിക്കുന്നതാണ് പദ്ധതി. ഓക്സ്ഫോര്‍ഡിലൂടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ നഗരത്തിലെ മലിനമായ വായുവിന് സംഭാവന നല്‍കുകയാണെന്ന് സിറ്റി കൗണ്‍സില്‍ ബോര്‍ഡ് അംഗം ജോണ്‍ ടാനര്‍ അഭിപ്രായപ്പെട്ടു.

ഇതിന് പുറമെ ഇലക്ട്രിക് വാഹനങ്ങള്‍ക്കും, ഇലക്ട്രിക് ടാക്സികള്‍ക്കും പാര്‍ക്കിങ് ഫീസ് കുറയ്ക്കാനും ഓക്സ്ഫോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. 2040 മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


 

 
Other News in this category

 
 




 
Close Window