Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Jan 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
വിഴുപ്പ് ചുമന്നേ പറ്റൂ: തോമസ് ചാണ്ടിക്കെതിരെ ജി. സുധാകരന്റെ പരിഹാസം
REPORTER

കോഴിക്കോട്: മന്ത്രി തോമസ് ചാണ്ടിക്കെതിരെ മന്ത്രിസഭയിലും പ്രതിഷേധം മുറുകുന്നു. അലക്കി വെളുപ്പിക്കുംവരെ വിഴുപ്പ് അലക്കുകാരന്‍ ചുമക്കണ്ടേയെന്നു തോമസ് ചാണ്ടിയുടെ രാജിയെ പരാമര്‍ശിച്ചു ജി. സുധാകരന്‍ ചോദിച്ചു. തോമസ് ചാണ്ടി കോടതിയില്‍ പോയതു ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. രാജിയില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു.

ഇടതുമുന്നണി യോഗത്തില്‍ ചാണ്ടിക്കെതിരെ സിപിഐ കടുത്ത നിലപാടാണു സ്വീകരിച്ചത്. തിങ്കളാഴ്ച ഭരണ പരിഷ്‌കാര അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദനും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും ചാണ്ടി രാജി വയ്ക്കണമെന്നു തുറന്നുപറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണു സിപിഎമ്മിലെ മറ്റൊരു മുതിര്‍ന്ന നേതാവും മന്ത്രിയുമായ സുധാകരന്റെ പരിഹാസം.

 
Other News in this category

 
 




 
Close Window