Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
UK Special
  Add your Comment comment
ഇന്ത്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി, മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി സാദിഖ് ഖാന്‍ പാക്കിസ്ഥാനില്‍
reporter

ലാഹോര്‍: ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പാക്കിസ്ഥാനിലെത്തി. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് സാദിഖ് പാക്കിസ്ഥാനില്‍ എത്തിയത്. വാഗാ അതിര്‍ത്തിയിലെത്തിയ സാദിഖിനെ ലാഹോര്‍ മേയര്‍ കേണല്‍ മുബാഷിര്‍ സ്വീകരിച്ചു. പാക്കിസ്ഥാനില്‍ ലാഹോര്‍, കറാച്ചി, ഇസ്ലാമാബാദ് തുടങ്ങിയ സ്ഥലങ്ങളും സാദിഖ് സന്ദര്‍ശിക്കും. ഒരു ലണ്ടന്‍ മേയറിന്റെ ആദ്യ പാക്കിസ്ഥാന്‍ സന്ദര്‍ശനമാണിത്. ഇന്ത്യാ സന്ദര്‍ശനത്തിനുശേഷമാണ് ലണ്ടന്‍ മേയര്‍ പാക്കിസ്ഥാനിലെത്തിയത്. ഡിസംബര്‍ മൂന്നിന് ഇന്ത്യയിലെത്തിയ സാദിഖ് ഡല്‍ഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ആദ്യമായാണ് ഒരു ലണ്ടന്‍ മേയര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. 

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പു പറയണമെന്ന് സന്ദര്‍ശന വേളയില്‍ സാദിഖ് ഖാന്‍ ആവശ്യപ്പെട്ടിരുന്നു. അമൃത്സറില്‍ ജാലിയന്‍വാലാബാഗ് രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം സംസാരിക്കവെയാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. ഇന്ത്യാ ചരിത്രത്തിലെ ഭീകരമായ സംഭവങ്ങളിലൊന്നാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെന്ന് അദ്ദേഹം പറഞ്ഞു. 1919ല്‍ നടന്ന കൂട്ടക്കൊലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പു പറയേണ്ട സമയമായെന്ന് സന്ദര്‍ശക പുസ്തകത്തില്‍ അദ്ദേഹം രേഖപ്പെടുത്തി. ജാലിയന്‍വാലാബാഗ് സന്ദര്‍ശിക്കാനുള്ള തീരുമാനം അഭിമാനകരമായിരുന്നെന്നും ചരിത്രത്തിലെ ഈ ദുരന്തം ആരും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയിലെ അംഗമാണ് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. 

 
Other News in this category

 
 




 
Close Window