Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
UK Special
  Add your Comment comment
മുത്തശിയേയും കൊച്ചുമകളെയും കൊന്ന കേസില്‍ ഇന്ത്യക്കാരന്റെ വധശിക്ഷ അടുത്ത മാസം
reporter

ലണ്ടന്‍: പെന്‍സില്‍വേനിയയില്‍ ഇന്ത്യക്കാരിയായ മുത്തശിയെയും കൊച്ചുമകളെയും കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആന്ധ്രാപ്രദേശ് സ്വദേശി രഘുനാഥന്‍ യണ്ടമൂരിയുടെ (32) ശിക്ഷ ഫെബ്രുവരി 23നു നടപ്പാക്കാന്‍ തീരുമാനിച്ചു. യുഎസില്‍ ആദ്യമായാണ് ഇന്ത്യക്കാരന്‍ വധശിക്ഷയ്ക്കു വിധേയനാകുന്നത്. അതേസമയം പെന്‍സില്‍വേനിയ സംസ്ഥാനത്തു വധശിക്ഷയ്ക്ക് 2015ല്‍ ഗവര്‍ണര്‍ പ്രഖ്യാപിച്ച താല്‍ക്കാലിക വിലക്കു നിലനില്‍ക്കുന്നതിനാല്‍ പ്രതിക്ക് ഇളവു ലഭിക്കാന്‍ സാധ്യതയുള്ളതായി അധികൃതര്‍ സൂചിപ്പിച്ചു.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇവിടെ വധശിക്ഷ നടപ്പാക്കിയിട്ടില്ല. 2012ല്‍ ആണു അറുപത്തിയൊന്നുകാരിയായ സത്യവതി വെന്നയെയും പത്തുമാസം പ്രായമുള്ള കൊച്ചുമകളെയും കൊലപ്പെടുത്തിയത്. കുഞ്ഞിനെ തട്ടിയെടുക്കുന്നതു ചെറുക്കാനുള്ള ശ്രമത്തിനിടെയാണു മുത്തശി ആക്രമിക്കപ്പെട്ടത്. 2014ല്‍ പ്രതിക്കു വധശിക്ഷ വിധിച്ചു. എന്‍ജിനീയറായ പ്രതി എച്ച് 1 ബി വിസയിലാണു യുഎസില്‍ എത്തിയത്.

 
Other News in this category

 
 




 
Close Window