Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
സെഞ്ചുറി തികച്ച് ഐഎസ്ആര്‍ഒ, വിക്ഷേപിച്ചതില്‍ യുകെയില്‍ നിന്നുള്ള ഉപഗ്രഹവും
reporter

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ച നൂറാമത് ഉപഗ്രഹവുമായി പിഎസ്എല്‍വി സി - 40 ബഹിരാകാശത്തേയ്ക്ക്. ഭൗമനിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ് - 2 സീരീസിലെ ഏഴാമത് ഉപഗ്രഹത്തോടൊപ്പം വിദേശരാജ്യങ്ങളുടേതുള്‍പ്പടെ 30 ഉപഗ്രഹങ്ങളാണ്പേടകത്തിലുള്ളത്. ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി കെ ശിവന്‍ സ്ഥാനമേല്‍ക്കുന്ന ദിവസം തന്നെയാണ് ചരിത്രവിക്ഷേപണം. കാര്‍ട്ടോഗ്രഫിയെന്നാല്‍ ഭൂപടങ്ങളുടെ പഠനം. കാര്‍ട്ടോഗ്രഫിയിലെ ആദ്യ അക്ഷരങ്ങള്‍ കടമെടുത്ത് അതിനൊപ്പം സാറ്റലൈറ്റ് അഥവാ ഉപഗ്രഹം എന്ന വാക്ക് കൂടി ചേര്‍ത്താണ് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെ സിരീസായ കാര്‍ട്ടോസാറ്റിന് ആ പേര് നല്‍കിയത്. ഹൈ റെസല്യൂഷന്‍ സ്പോട്ട് ഇമേജറി ലക്ഷ്യമിട്ടുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് - 2 വാണ് പേടകത്തിലെ പ്രധാനപ്പെട്ട അംഗം. ഈ സീരീസിലെ ഏഴാമത് ഉപഗ്രഹം ബഹിരാകാശത്തേയ്ക്ക് കുതിയ്ക്കാനൊരുങ്ങുമ്പോള്‍ ഐഎസ്ആര്‍ഒയില്‍ ആശങ്ക പ്രകടമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന ഐഎസ്ആര്‍ഒയുടെ IRNSS-1H ന്റെ അവസാന വിക്ഷേപണം പരാജയമായിരുന്നു. 

ഭൗമ നിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റിന് 710 കിലോഗ്രാം ഭാരവും മറ്റ് ഉപഗ്രഹങ്ങള്‍ക്ക് 613 കിലോഗ്രാമുമാണ് ഭാരം. യു.എസ്, കാനഡ, ഫിന്‍ലന്റ്, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളുടേതാണ് ചെറു ഉപഗ്രഹങ്ങള്‍. ഭൂമിയില്‍ നിന്നുള്ള ഏത് വസ്തുവിന്റേയും ചിത്രം വ്യക്തതയോടെ പകര്‍ത്താനും കൃത്യമായ വിവരങ്ങള്‍ നല്‍കാനുമുള്ള മള്‍ട്ടി സ്പെക്ട്രല്‍ ക്യാമറയാണ് കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്റെ പ്രത്യേകത.

 
Other News in this category

 
 




 
Close Window