Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 21st Jan 2018
 
 
UK Special
  Add your Comment comment
കിടക്കയില്ല, അറുപത്തിയഞ്ചുകാരനെ അനസ്‌തേഷ്യ കൊടുക്കാതെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
reporter

ലണ്ടന്‍: രാജ്യത്തെ ആരോഗ്യമേഖല സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ശൈത്യം രൂക്ഷമായതോടെ രാജ്യത്തെ മിക്ക ആശുപത്രികളും രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കുട്ടികളുടെ വാര്‍ഡില്‍ പോലും മുതിര്‍ന്നവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ ചിലരെ വെറും നിലത്ത് കിടത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം പ്രധാനമന്ത്രി തെരേസ മേയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ പുതിയ ഒരു വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുന്നു. കിടത്താന്‍ ബെഡ് ഇല്ലാത്തതു മൂലം അനസ്‌തേഷ്യ നല്‍കാതെ ശസ്ത്രക്രിയ നടത്തിയെന്ന്. ബെല്‍ഫാസ്റ്റിലെ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ആശുപത്രിയിലാണ് സംഭവം. അറുപത്തിയഞ്ചുകാരനായ ക്രിസ് കാര്‍ട്ടര്‍ക്കാണ് ഈ അനുഭവം ഉണ്ടായത്. ഇദ്ദേഹത്തിന്റെ കക്ഷത്തിന് താഴെ ഒരു മുഴ രൂപം കൊണ്ടു. ടെന്നീസ് ബോളിന്റെ വലിപ്പം ഉണ്ടായിരുന്നു ഇതിന്. വേദന സഹിക്കാന്‍ കഴിയാതെ വന്നതോടെ ഇദ്ദേഹം ആശുപത്രിയില്‍ എത്തുകയായിരുന്നു. എന്നാല്‍ ആദ്യം ഡോക്റ്റര്‍മാര്‍ ആന്റിബയോട്ടിക് നല്‍കി. ഇതുകൊണ്ട് പ്രയോജനം ഇല്ലാതെ വന്നതോടെ വീണ്ടും ഡോക്റ്റര്‍മാരെ സമീപിച്ചു.

തുടര്‍ന്ന് ഓപ്പറേഷന്‍ വേണമെന്നും മുഴ നീക്കം ചെയ്യണമെന്നും ഡോക്റ്റര്‍മാര്‍ അറിയിച്ചു. കടുത്ത വേദന സഹിച്ച് പന്ത്രണ്ടു മണിക്കൂറോളം താന്‍ കാത്തിരുന്നതായി ഇദ്ദേഹം പറഞ്ഞു. ഒരു കിടക്ക ലഭിക്കുമോയെന്ന് ചോദിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ കൈമലര്‍ത്തുകയായിരുന്നു. ഒടുവില്‍ അനസ്‌തേഷ്യ പോലും നല്‍കാതെ മുഴ നീക്കം ചെയ്യുകയായിരുന്നു. ലോക്കല്‍ അനസ്‌തേഷ്യ കൊണ്ട് പ്രയോജനം ഇല്ലെന്ന് ഡോക്റ്റര്‍മാര്‍ അറിയിച്ചു. ജനറല്‍ അനസ്‌തേഷ്യ തന്നെ വേണം. എന്നാല്‍ കിടക്ക ഒഴിവ് ഇല്ലാത്തതിനാല്‍ ഇത് തരാന്‍ കഴിയില്ലെന്നും വേദന സഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മുഴ കീറുകയാണെന്നും ഡോക്റ്റര്‍മാര്‍ അറിയിക്കുകയായിരുന്നു. തന്നെപ്പോലെ ഇത്തരത്തില്‍ കഷ്ടപ്പെടുന്ന നിരവധി പേരുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

 
Other News in this category

 
 




 
Close Window