Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Jan 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
എല്ലാ ജില്ലകളിലും പ്രവാസി സഹായകേന്ദ്രങ്ങള്‍, പ്രവാസികള്‍ക്ക് പെന്‍ഷന്‍ പദ്ധതിയും
reporter

കൊച്ചി: കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവാസി സഹായ കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് ഗവര്‍ണര്‍ പി സദാശിവം. തിരുവനന്തപുരത്ത് നടന്ന ലോക കേരള സഭാ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ പ്രശ്‌നം ആയതിനാലാണ് ലോക കേരള സഭയില്‍ സഹകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും തൊഴില്‍ അന്വേഷകര്‍ക്ക് സഹായകമാകാനും പ്രവാസി സഹായ കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്താം. 

സമൂഹത്തിന്റെ പൊതുഗുണത്തിനായി പ്രവാസി നിക്ഷേപങ്ങള്‍ സാധ്യമാക്കുന്ന പുതിയ നിക്ഷേപ പദ്ധതികള്‍ക്ക് രൂപം നല്‍കണം. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വാതായനങ്ങള്‍ തുറന്നു നല്‍കുന്ന മികച്ച പദ്ധതികള്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു. മടങ്ങി വന്നവര്‍ക്ക് പുനരധിവാസ പാക്കേജ് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം. പ്രവാസികളുടെ തൊഴില്‍ സുരക്ഷ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാവണമെന്നും ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു. നവകേരള സൃഷ്ടിക്കായി നാടിന്റെ ഒപ്പമുണ്ട് എന്ന് പ്രവാസികള്‍ക്ക് പ്രഖ്യാപിച്ച വേദി കൂടിയായിരുന്നു ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജിം ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് നടന്നപ്പോള്‍ അന്നത്തെ പ്രതിപക്ഷം പങ്കെടുത്തിരുന്നില്ല. പ്രവാസികളുടെ പ്രശ്‌നം ആയതിനാലാണ് ലോക കേരള സഭയില്‍ സഹകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. 

 
Other News in this category

 
 




 
Close Window