Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 24th Feb 2018
 
 
UK Special
  Add your Comment comment
വാഹനങ്ങള്‍ക്കും ഇനി മുതല്‍ ബാന്‍ഡ്. ഏപ്രില്‍ മുതല്‍ പുതിയ പരിഷ്‌കാരം. ഉടമകള്‍ക്ക് പോക്കറ്റ് കീറും
reporter

ലണ്ടന്‍: ഡീസല്‍ കാറുകളുടെ റോഡ് ടാക്സില്‍ വന്‍ വര്‍ധന വരുത്തിയതുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളുമായി പുതുക്കിയ വാഹന നികുതി നിരക്കുകള്‍ പ്രാബല്യത്തിലേക്ക്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ത്രീ ബാന്‍ഡ് ടാക്സ് സംവിധാനമാണ് നടപ്പിലാകുന്നത്. ടാക്സ് ഫ്രീ ബാന്‍ഡിലേക്ക് പ്രവേശനം ബുദ്ധിമുട്ടാകുന്ന വിധത്തിലാണ് പുതിയ നിയമങ്ങള്‍. നിരക്കുകളില്‍ കാര്യമായ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. കാറുകളുടെ റോഡ് ടാക്സ് 800 പൗണ്ടില്‍ നിന്ന് 1200 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുതിയ കാറുകള്‍ വാങ്ങിയവര്‍ക്ക് ആദ്യമായി രണ്ടാം വര്‍ഷ ചാര്‍ജുകളെ അഭിമുഖീകരിക്കേണ്ടി വരുന്നതും ഈ പരിഷ്‌കാരത്തിന്റെ പ്രത്യേകതയാണ്. സീറോ എമിഷന്‍ ഉള്ളവയ്ക്ക് മാത്രമാണ് ടാക്സ് ഇളവുള്ളത്. നേരത്തെ 100 ഗ്രാം/കി.മീറ്റര്‍ എന്ന ശതമാനത്തിന് താഴെ സിഒ2 പുറത്തുവിട്ടിരുന്ന കാറുകള്‍ക്ക് ടാക്സ് അടയ്ക്കേണ്ടിയിരുന്നില്ല. 40,000 പൗണ്ടില്‍ അധികം മുടക്കി കാര്‍ വാങ്ങിയവരാണെങ്കില്‍, അത് ഇലക്ട്രിക് കാറാണെങ്കില്‍ പോലും അടുത്ത അഞ്ച് വര്‍ഷത്തേക്ക് 310 പൗണ്ട് അധിക വാര്‍ഷിക നിരക്ക് അടയ്ക്കേണ്ടി വരും.

ഡീസല്‍ കാറുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഫോര്‍ഡ് ഫോക്കസിന് ആദ്യവര്‍ഷം 20 പൗണ്ട് അധികം നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍ പോര്‍ഷെ കായേന്‍ 500 പൗണ്ട് അധികമായി നല്‍കേണ്ടി വരും. ഇത് കാറുകള്‍ക്ക് മാത്രമാണ്. കിലോമീറ്ററിന് 50 ഗ്രാം വരെ കാര്‍ബണ്‍ഡയോക്സൈഡ് പുറത്തുവിടുന്ന കാറുകള്‍ പത്ത് പൗണ്ടും 51 മുതല്‍ 71 വരെ ഗ്രാം പുറത്തുവിടുന്നവ 25 പൗണ്ടുമാണ് നല്‍കേണ്ടി വരിക. ഉയര്‍ന്ന നിരക്കായി 2000 പൗണ്ട് വരെ ഈടാക്കും. 40,000 പൗണ്ടില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ക്ക് 310 പൗണ്ട് സര്‍ചാര്‍ജ് അടക്കേണ്ടതായി വരും. വില കുറഞ്ഞ കാര്‍ വാങ്ങി അതില്‍ എക്സ്ട്രാകള്‍ ഘടിപ്പിച്ച് മൊത്തം വില 40,000 പൗണ്ടിനു മേലെത്തിയാലും ഈ പ്രീമിയം നല്‍കേണ്ടിവരും.ന്‍ ചാന്‍സലര്‍ ജോര്‍ജ് ഓസ്ബോണ്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ദ്ധനയാണ് ഇവ. ടാക്‌സ് നിരക്കുകള്‍ പ്രമുഖ കാറുകളുടെ വാര്‍ഷിക നിരക്കിനെ ബാധിക്കും. പുതിയ കാറുകളുടെ വില്‍പ്പന വളരെ കുറഞ്ഞിട്ടുണ്ട്. ഡീസല്‍ കാറുകളുടെ വില്‍പ്പന 17 ശതമാനമാണ് ഇടിഞ്ഞത്. ജനപ്രിയ കാറുകള്‍ക്കും ടാക്സ് വന്‍തോതില്‍ ഉയരുമെന്നത്. 

 
Other News in this category

 
 




 
Close Window