Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 24th Feb 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
കന്നുകാലികളുടെ കണ്ണുകളില്‍ മാത്രം കണ്ടുവരുന്ന അപൂര്‍വയിനം സൂക്ഷ്മവിര, യുവതിയില്‍ ലഭിച്ചത് ഞെട്ടിക്കുന്ന എണ്ണം
reporter

വാഷിങ്ടണ്‍: കന്നുകാലികളുടെ കണ്ണുകളില്‍ മാത്രം കണ്ടുവരുന്ന അപൂര്‍വയിനം സൂക്ഷ്മവിരകളെ കണ്ടെത്തി. ഒറിഗോണിലെ അബ്ബി ബെക്ക്‌ലി എന്ന 26കാരിയുടെ കണ്ണിലാണ് വിരയെ കണ്ടെത്തിയതെന്ന് സെന്‍േറഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സി.ഡി.സി) അറിയിച്ചു. ഒരാഴ്ചമുമ്പ് യുവതിയുടെ കൃഷ്ണമണിയില്‍നിന്ന് അര ഇഞ്ച് (1.27) വലുപ്പമുള്ള വിര പുറത്തുവന്നു. ഇതേതുടര്‍ന്ന് ആശുപത്രിയിലെത്തിയ അബ്ബിയുടെ കണ്ണില്‍നിന്ന് കൂടുതല്‍ വിരകളെ ഡോക്ടര്‍ പുറത്തെടുക്കുകയായിരുന്നു.

പുറത്തെടുത്ത വിര തെലാസിയ കുടുംബത്തില്‍ പെട്ടതാണെന്നും കന്നുകാലികളില്‍ കണ്ടുവരുന്നതാണെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു. 20 ദിവസത്തിനുള്ളില്‍ 14 വിരകളെയാണ് അബ്ബിയുടെ കണ്ണില്‍നിന്ന് പുറത്തെടുത്തതെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ട്രോപിക്കല്‍ മെഡിസിന്‍ ആന്‍ഡ് ഹൈജീന്‍ പ്രസിദ്ധീകരണത്തില്‍ പറയുന്നു. യുവതിയുടെ നേത്രഗോളത്തിലൂടെ ഒന്നിലധികം വിരകള്‍ ഇഴഞ്ഞുനീങ്ങുന്നത് കാണാന്‍ സാധിക്കുമെന്ന് സി.ഡി.സിയിലെ ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ബ്രാഡ്ബറി പറഞ്ഞു.

ആഴ്ചകള്‍ക്കുമുമ്പ് ബെക്ക്‌ലി ഒറിഗോണിലെ കുതിരപ്പന്തയത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ വിര ശരീരത്തില്‍ പ്രവേശിച്ചതാകാം എന്നാണ് പറയുന്നത്. യുവതിയുടെ വായില്‍ അബദ്ധത്തില്‍ വിരയുടെ ലാര്‍വ പ്രവേശിച്ചതാകാമെന്നും അതുവഴി മൃദുവായ കണ്ണിലേക്ക് എത്തിയതാകാമെന്നുമാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

 
Other News in this category

 
 




 
Close Window