കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആറു പഞ്ചായത്തുകളില്‍ ന്യൂറോ ഡിസോര്‍ഡര്‍ ആന്‍ഡ് ഡിസീസ് ബാധിച്ച കുട്ടികളുടെ പുനരധിവാസത്തിനായി സന്നദ്ധ സംഘടന സൊസൈറ്റി ഫോര്‍ ആക്ഷന്‍ ഇന്‍ കമ്യൂനിറ്റി ഹെല്‍ത്ത് (സച്ച്) മാരത്തണ്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 22 ന് മുംബൈയില്‍ അടല്‍സേതു പാലത്തിന് മുകളിലാണ് മാരത്തണ്‍. ബഹുരാഷ്ട്ര കമ്പനി എല്‍ ആന്‍ഡ് ടിയുടെ പിന്തുണയോടെയാണിത്. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍സിന്‍ഡ്രോം തുടങ്ങി ന്യൂറോ ഡിസോര്‍ഡര്‍ ബാധിച്ച കുട്ടികള്‍ക്കായി സാന്‍സ്വിത എന്ന പേരില്‍ സച്ചിന്റെ നേതൃത്വത്തില്‍ വൈക്കം ആസ്ഥാനമാക്കി ന്യൂറോ ഡിഡോര്‍ഡര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കായി സൗജന്യ പഠനവും പരിചരണവും പരിശീലനവുമാണ് ഇവിടെ ലഭ്യമാക്കുന്നത്. എന്നാല്‍ ഈ കുട്ടികളുടെ ഭാവി ഇന്നും എന്നും ഒരു ചോദ്യചിഹ്നമായി ഇവരുടെ മാതാപിതാക്കളുടെ മുന്നിലുണ്ട്. ഇതിന് പരിഹാരം കാണുന്നതിനായി ഒരു സ്പെഷ്യാലിറ്റി ന്യൂറോ ഡിസോര്‍ഡര്‍ റിഹാബിലിറ്റേഷന്‍ ക്യംപസ് സ്ഥാപിക്കാന്‍ പദ്ധതിയിടുന്നത്. ഈ കുട്ടികള്‍ക്ക് ആജീവനാന്തം താമസസൗകര്യം, ചികിത്സ, തെറാപ്പികള്‍, പരിശീലനം എന്നിവ ലഭ്യമാക്കുന്നതാണ് പദ്ധതി. ഇത്തരം കുട്ടികള്‍ക്കായി രാജ്യത്തെ തന്നെ ഒരു മോഡല്‍ സെന്ററായി ഇതിനെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദേശ ഫണ്ട് സ്വീകരിക്കാന്‍ യോഗ്യതയുള്ള ചുരുക്കം ചില എന്‍ജിഒകളില്‍ ഒന്നാണ് സച്ച്. അതിനാല്‍ ഈ ദൗത്യത്തില്‍ യുകെയിലെ എല്ലാ മലയാളികളും പങ്കാളികളാകാന്‍ ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. അഞ്ച് പൗണ്ട് വീതം നിങ്ങള്‍ ഓരോരുത്തരും താഴെ പറയുന്ന ലിങ്ക് വഴി സംഭാവന നല്‍കിയാല്‍ ഈ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായി അത് മാറുമെന്നതില്‍ സംശയമില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: പ്രദീപ്.സി- 91 9447148595