Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2236 INR  1 EURO=108.0731 INR
ukmalayalampathram.com
Tue 10th Feb 2026
മദ്യലഹരിയില്‍ യുവാക്കളുടെ പരാക്രമം

ബെംഗളൂരു ബന്നാര്‍ഘട്ട റോഡിലെ ഹുളിമാവില്‍ മദ്യലഹരിയില്‍ രണ്ട് യുവതികള്‍ നടത്തിയ പരാക്രമങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് കാരണമാകുന്നത്. ടാക്‌സി ഡ്രൈവറെ മര്‍ദ്ദിക്കുകയും നാട്ടുകാര്‍ക്ക് നേരെ അശ്ലീലാംഗ്യം കാണിക്കുകയും ചെയ്ത യുവതികളെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. സുഹൃത്തുക്കളെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു യുവതികള്‍ എന്നാണ് കരുതുന്നത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് അഹമ്മദ് എന്ന വ്യക്തിയുടെ ടാക്‌സിക്ക് പിന്നില്‍ ഇടിച്ചക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് ചോദിച്ച ഡ്രൈവറെ യുവതികള്‍ ചീത്തവിളിക്കുകയും ഹെല്‍മെറ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. തടയാന്‍ വന്ന നാട്ടുകാര്‍ക്ക് നേരെയും ഇവര്‍ തട്ടിക്കയറി. കൈകളില്‍ ചെയിന്‍ ചുറ്റി ഡ്രൈവറെ ആക്രമിക്കാന്‍ ശ്രമിച്ചതായും ദൃക്സാക്ഷികള്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍, യുവതികള്‍ നാട്ടുകാരെ ചീത്തവിളിക്കുന്നതും അശ്ലീലാംഗ്യങ്ങള്‍ കാണിക്കുന്നതും കാണാം. പിടിച്ചുമാറ്റാന്‍ ശ്രമിച്ച പുരുഷന്മാരെ ഇവര്‍ ചവിട്ടുന്നുമുണ്ട്. പൊലീസ് വാഹനത്തില്‍ കയറ്റിയ ശേഷവും ജനക്കൂട്ടത്തിന് നേരെ ആക്രോശിക്കുന്നത് ഇവര്‍ തുടരുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പിന്നാലെ രണ്ട് യുവതികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മദ്യലഹരിയില്‍ പൊതുസ്ഥലത്ത് അക്രമം നടത്തുന്നത് അനുവദിക്കാനാവില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ബെംഗളൂരു നഗരത്തില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് ഗൗരവകരമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഇന്ദിരാനഗറില്‍ മദ്യപിച്ചോടിച്ച കാര്‍ റെസ്റ്റോറന്റിന്റെ മതിലില്‍ ഇടിച്ച് വലിയ നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. മദ്യപാനം അക്രമത്തിനോ പൊതുശല്യത്തിനോ ഉള്ള ഒഴികഴിവല്ലെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പലരും പ്രതികരിക്കുന്നത്.


 
Other News in this category

  • റോബോട്ടുകളും കുങ്ഫു പഠിക്കാന്‍ തുടങ്ങി
  • ദുപ്പട്ട സൂപ്പറെന്ന് അമേരിക്കന്‍ പെണ്‍കുട്ടി
  • കാമുകനെ വിവാഹം കഴിക്കാന്‍ പിപിടി അവതരിപ്പിച്ച് യുവതി
  • മദ്യലഹരിയില്‍ യുവാക്കളുടെ പരാക്രമം
  • അമ്മായിയമ്മയെ നോക്കാന്‍ ജോലി ഉപേക്ഷിക്കണമെന്ന് ഭര്‍ത്താവ്, വിവാഹമോചനം തേടി യുവതി




  •  
    Close Window