Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
ചൈനയിലെ യുവതലമുറ അന്ധവിശ്വാസങ്ങളുടെ പിടിയില്‍

അമാനുഷിക മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഭാവിയെക്കുറിച്ചോ അജ്ഞാതമായതിനെക്കുറിച്ചോ ഉള്ള അറിവ് നേടാന്‍ മനുഷ്യര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് മനുഷ്യനോളം തന്നെ പഴക്കമുണ്ട്. കാല ദേശങ്ങള്‍ക്ക് അതീതമായ എല്ലാ ജനവിഭാഗങ്ങളില്‍പ്പെട്ടവരും ഇത്തരം അമാനുഷിക മാര്‍ഗങ്ങളെ കൂട്ടു പിടിക്കാറുണ്ട്. ഭാവിയെ കുറിച്ചുള്ള ആശങ്കകളാണ് മനുഷ്യനെ ഇത്തരം കാര്യങ്ങളുടെ പുറകേ പോകാന്‍ പ്രേരിപ്പിക്കുന്നത്. ചൈനയിലെ ജനങ്ങളും ഇക്കാര്യത്തില്‍ ഒട്ടും മോശമല്ല എന്നാണ് സൗത്ത് ചൈന മോണിങ്ങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എഴുപത്തിയഞ്ച് വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് ചൈനയിലെ അന്ധവിശ്വാസങ്ങളെയോ വിശ്വാസങ്ങളെയോ തൊടാന്‍ കഴിഞ്ഞില്ലെന്ന് തന്നെ. NetEase DataBlog നടത്തിയ 2021-ല്‍ നടത്തിയ ഒരു സര്‍വേ പ്രകാരം, 30 വയസ്സിന് താഴെയുള്ള ചൈനക്കാരില്‍ 80 ശതമാനം പേരും ഭാഗ്യവും ഭാവിയും മുന്‍കൂട്ടി പ്രവചിക്കുന്ന വിശ്വാസങ്ങളെ പിന്തുടരുന്നുണ്ടെന്ന് തെളിയിക്കുന്നു. ഇവയില്‍ തന്നെ ഏറ്റവം ജനകീയമായ നാല് വഴികളെ കുറിച്ചാണ്.



ഫോര്‍ച്യൂണ്‍ സ്റ്റിക് ( fortune sticks)



അക്ഷരങ്ങളോ അക്കങ്ങളോ ആലേഖനം ചെയ്ത പരന്ന മുളത്തടികള്‍ നിറഞ്ഞ ഒരു ചെറിയ പെട്ടിക്കുള്ളില്‍ നിന്നും ഒരു മുളത്തടി തെരഞ്ഞെടുത്ത് അതിന്റെ അര്‍ത്ഥം ഇതിന് നേതൃത്വം കൊടുക്കുന്ന കാര്‍മ്മികന്‍ പറഞ്ഞു നല്‍കുന്ന രീതിയാണ് ഇത്. നമ്മുടെ നാട്ടിലെ കൈ നോട്ടക്കാര്‍ തത്തയെ കൊണ്ട് ചീട്ട് എടുപ്പിച്ച് ഭാവി പറയുന്നതിന്റെ മറ്റൊരു രൂപം. സാധാരണയായി ചൈനീസ് ക്ലാസിക്കല്‍ ഗദ്യത്തിന്റെ നാല് വരകളാണ് 'ഫോര്‍ച്യൂണ്‍ സ്റ്റിക്' എന്നറിയപ്പെടുന്ന മുളത്തടികളില്‍ എഴുതുക. ഇത് ഭാവിയുമായി ബന്ധപ്പെടുത്തി കാര്‍മ്മികന്‍ വിശദമാക്കി കൊടുക്കുകയാണ് ചെയ്യുക.



പോയെ എറിയല്‍ (Throwing poe)



ചൈനയുടെ തെക്കന്‍ ഭാഗത്തുള്ള ക്ഷേത്രങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു വിശ്വാസമാണ്. മാന്‍ഡാരിന്‍ ഭാഷയില്‍ ജിയാവോ ബീ (jiao bei) എന്നറിയപ്പെടുന്ന രണ്ട് ചെറിയ തടി കഷണങ്ങള്‍ തറയിലേക്ക് എറിയുകയും അത് നിലത്ത് വീഴുന്ന രീതി നോക്കി ഒരു ദൈവിക ഉത്തരം വ്യാഖ്യാനിക്കുകയുമാണ് ചെയ്യുന്നത്. തടി കഷണങ്ങള്‍ക്ക് വൃത്താകൃതിയിലുള്ളതും പരന്നതുമായ പ്രതലമുണ്ട്, നിലത്ത് വീഴുമ്പോള്‍ ഇവ രണ്ടും കൂടിച്ചേര്‍ന്നാല്‍, നിങ്ങളുടെ ചോദ്യത്തോട് ദേവന്‍ യോജിക്കുന്നുണ്ടെന്നും അല്ലെങ്കില്‍ വിയോജിക്കുന്നുവന്നുമാണ് സൂചിപ്പിക്കുന്നത്.



മുഖവും കൈപ്പത്തിയും നോക്കല്‍ (Face and palm reading)



എല്ലാവരുടെയും വിധി അവരുടെ മുഖ സവിശേഷതകളിലാണെന്ന വിശ്വാസത്തിലാണ് മുഖം നോക്കല്‍ നടത്തുന്നത്. നെറ്റി മുതല്‍ താടി വരെയുള്ള സവിശേഷതകള്‍ പൊരുത്തപ്പെടുത്തി ജീവിതം പ്രവചിക്കാമെന്നാണ് ഇത് പ്രകാരം വിശ്വസിക്കപ്പെടുന്നത്. ഇതില്‍ പ്രത്യേക പ്രാധാന്യം മൂക്കിനാണത്രേ. വലിയ മൂക്ക് നല്ല ഭാഗ്യത്തെ സൂചിപ്പിക്കുന്നതായാണ് ചൈനക്കാരുടെ വിശ്വാസം.



കൈപത്തി നോക്കി അതിലെ കൈരേഖകളെ വ്യാഖ്യാനിക്കലാണ് മറ്റൊന്ന്. പേര് സൂചിപ്പിക്കുന്നത് പോലെ പാം റീഡിംഗ്, ഒരു വ്യക്തിയുടെ വിധി അവരുടെ കൈകളിലാണെന്നാണ് പറയുന്നത്. കൈപ്പത്തിയിലെ വരകള്‍ ജീവിതം, തൊഴില്‍, വിവാഹം, വിജയം എന്നിവയെ പ്രതിനിധീകരിക്കുന്നതായി പറയപ്പെടുന്നു. ഒരു വ്യക്തിയുടെ വിധിയില്‍ ഇടത്തേക്കാള്‍ നിര്‍ണ്ണായകമായത് വലതു കൈയാണെന്നാണ് ചൈനീസ് പാരമ്പര്യം പറയുന്നത്. ഇത് നമ്മുടെ നാട്ടിലെ കൈ നോട്ടത്തിന് ഏതാണ്ട് സമാനമാണ്.



കാരക്ടര്‍ റീഡിങ്ങ് (Character reading)



മന്ദാരിന്‍ ഭാഷയില്‍ chai zi എന്നറിയപ്പെടുന്ന ഇത് ഒരു വ്യക്തി തെരഞ്ഞെടുക്കുന്ന ചൈനീസ് അടയാളത്തില്‍ നിന്ന് അയാളുടെ വിധി പ്രവചിക്കുന്ന രീതിയാണ്. കാര്‍മ്മികന്‍ തെരഞ്ഞെടുക്കുന്ന അടയാളങ്ങളും അത് ആര്‍ക്കുവേണ്ടിയാണോ എടുത്തത് ആ വ്യക്തിയും തമ്മിലുള്ള ബന്ധം വിശദമാക്കി നല്‍കുന്ന രീതിയാണിത്. നമ്മുടെ നാടുകളില്‍ കാണുന്ന സമാനമായ നിരവധി ഭാവി പ്രവചന രീതികളോട് ചില സാമ്യങ്ങള്‍ ഇവയ്ക്ക് കാണാം. അതേസമയം ചൈനയിലെ യുവജനത ഇത്തരം കാര്യങ്ങളോട് കാണിക്കുന്ന അമിതമായ താത്പര്യം സാമൂഹിക മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി.

 
Other News in this category

  • എന്റെ ഭര്‍ത്താവ് കൂടെയെന്ന് യുവതി, വൈറല്‍ വിഡിയോയില്‍ വെട്ടിലായി
  • ഭൂത്‌നാഥില്‍ പത്തു വര്‍ഷമായി നടുറോഡില്‍ വൈദ്യുതി പോസ്റ്റ്
  • ചൈനയിലെ യുവതലമുറ അന്ധവിശ്വാസങ്ങളുടെ പിടിയില്‍
  • പൂച്ചയുടെ അശ്രദ്ധയില്‍ കത്തിനശിച്ചത് വീടിന്റെ പാതി
  • ഒന്നാം റാങ്കിന് പിന്നാലെ അധിക്ഷേപം, പിന്തുണച്ച് ഷേവിംഗ് കമ്പനി




  •  
    Close Window