Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
ഭൂത്‌നാഥില്‍ പത്തു വര്‍ഷമായി നടുറോഡില്‍ വൈദ്യുതി പോസ്റ്റ്

നിസാരമായ ചില കാരണങ്ങള്‍ അവശേഷിപ്പിക്കുന്ന ചില അസാധാരണമായ കാഴ്ചകളുണ്ട് നമ്മുക്കിടയില്‍. അത് പലപ്പോഴും മനുഷ്യ നിര്‍മ്മിതികളാകും. പ്രത്യേകിച്ചും സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ബാക്കിയായി അവശേഷിച്ചവ. തെരഞ്ഞെടുപ്പ് സമയത്താണ് ജനങ്ങള്‍ ഇത്തരം കാര്യങ്ങള്‍ പൊതുജനമധ്യത്തിലേക്ക് കൊണ്ട് വരിക. സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതിയും കൊടുകാര്യസ്തയ്ക്കും പേരുകേട്ട ബീഹാറില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തകര്‍ന്ന് വീണത് പത്ത് പാലങ്ങളാണ്. ഇതിനിടെയാണ് സര്‍ക്കാര്‍ വകുപ്പുകളുടെ ഉദാസീനത കാരണമുണ്ടായ ഒരു സൃഷ്ടി സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടിയത്. തിരക്കേറിയെ ഒരു ഗ്രാമീണ റോഡിന് നടുക്ക് നില്‍ക്കുന്ന ഒരു ഇലക്ട്രിക് പോസ്റ്റിന്റെ ചിത്രമായിരുന്നു അത്.

ബിഹാറിലെ പട്നയിലെ ഭൂത്നാഥ് റോഡിലാണ് ഈ അസാധാരണമായ പ്രശ്നം ഉടലെടുത്തത്. റോഡിന്റെ ഒത്ത നടുക്ക് ഇലക്ട്രിക് പോസ്റ്റ്. വൈദ്യുതി വകുപ്പും ഗതാഗതവകുപ്പും തമ്മിലുള്ള ആശയ വിനിമയം കൃത്യമല്ലാത്തതിനാല്‍ സംഭവിച്ച പിഴവാണ്. എന്നാല്‍ അത്തരമൊരു ഗുരുതരമായ പിഴവ് വരുത്തിയിട്ടും അത് തിരുത്താന്‍ ഇരുവകുപ്പുകളും തയ്യാറായില്ല. ഇതോടെ സര്‍ക്കാര്‍ വകുപ്പുകള്‍ ആര്‍ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന സംശയം ജനങ്ങളുന്നയിച്ചു. അഗം കുവാന്‍ നിവാസിയായ സഞ്ജീത് കുമാര്‍ മഹാതോ, പ്രദേശിക വാര്‍ത്താ ഏജന്‍സിയായ ലോക്കല്‍ 18 നോട് പറഞ്ഞപ്പോഴാണ് സംഭവം പുറം ലോകമറിഞ്ഞത്.

റോഡിന് ഒത്ത നടുക്ക് ഇലക്ട്രിസ്റ്റി പോസ്റ്റ് സ്ഥാപിച്ച എഞ്ചിനീയര്‍മാരുടെ വിദ്യാഭ്യാസ പശ്ചാത്തലത്തെ മഹാതോ ചോദ്യം ചെയ്തു. കാലങ്ങളായി മൂന്നോളം തൂണുകള്‍ റോഡിന് നടുവിലാണ്. ഒരു സര്‍ക്കാര്‍ വകുപ്പിനും അതില്‍ എന്തെങ്കിലും തെറ്റുള്ളതായിട്ട് തോന്നിയിട്ടില്ല. വൈദ്യുതി വകുപ്പോ നഗരസഭയോ ഈ തുണുകള്‍ മാറ്റുന്നതില്‍ ഇതുവരെ താത്പര്യം കാണിച്ചിട്ടില്ലെന്നും രാത്രിയും പകലും ഇവിടെ അപകടങ്ങള്‍ പതിവാണെന്നും മഹാതോ പറഞ്ഞു. റോഡിന്റെ മധ്യത്തില്‍ തൂണുകള്‍ സ്ഥാപിച്ചിട്ട് പത്ത് വര്‍ഷമായെന്നാണ് പ്രദേശവാസിയായ വിനോദ് കുമാറും ആരോപിക്കുന്നത്. എന്നാല്‍, ഈ അസാധാരണ സംഭവത്തോട് പ്രതികരിക്കാന്‍ നഗരസഭയോ വൈദ്യുതി വകുപ്പോ തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 
Other News in this category

  • എന്റെ ഭര്‍ത്താവ് കൂടെയെന്ന് യുവതി, വൈറല്‍ വിഡിയോയില്‍ വെട്ടിലായി
  • ഭൂത്‌നാഥില്‍ പത്തു വര്‍ഷമായി നടുറോഡില്‍ വൈദ്യുതി പോസ്റ്റ്
  • ചൈനയിലെ യുവതലമുറ അന്ധവിശ്വാസങ്ങളുടെ പിടിയില്‍
  • പൂച്ചയുടെ അശ്രദ്ധയില്‍ കത്തിനശിച്ചത് വീടിന്റെ പാതി
  • ഒന്നാം റാങ്കിന് പിന്നാലെ അധിക്ഷേപം, പിന്തുണച്ച് ഷേവിംഗ് കമ്പനി




  •  
    Close Window