Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 13th Oct 2024
ജീവനക്കാര്‍ക്ക് ഒമ്പതു ദിവസത്തെ റീസെറ്റ് ആന്‍ഡ് റീചാര്‍ജ് ബ്രേക്കുമായി ഇന്ത്യന്‍ കമ്പനി

കോര്‍പ്പറേറ്റ് ജീവനക്കാരുടെ തൊഴില്‍ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട നിരവധി നിരാശാജനകമായ സംഭവങ്ങളാണ് അടുത്തകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ജീവനക്കാരുടെ മാനസികാരോഗ്യത്തിന് തൊഴില്‍ സ്ഥാപനങ്ങള്‍ അധികം വില കല്‍പ്പിക്കാത്ത ഈ കാലത്ത് അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു സമീപനവുമായി വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് ഒരു ഇന്ത്യന്‍ കമ്പനി. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ ആണ് മാതൃകാപരമായ ഈ തൊഴിലാളി സൗഹൃദ സമീപനത്തിന് കയ്യടി നേടുന്നത്. 2024 -ലെ വിജയകരമായ വില്‍പ്പനയ്ക്ക് ശേഷം ജീവനക്കാര്‍ക്ക് 9 ദിവസത്തെ 'റീസെറ്റ് ആന്‍ഡ് റീചാര്‍ജ്' ബ്രേക്ക് പ്രഖ്യാപിച്ചാണ് മീഷോ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 3 വരെ, ജീവനക്കാര്‍ വര്‍ക്ക് കോളുകള്‍, സന്ദേശങ്ങള്‍, മീറ്റിംഗുകള്‍ എന്നിവയില്‍ നിന്ന് മുക്തരായിരിക്കും. മീഷോയുടെ ഈ തീരുമാനം സോഷ്യല്‍ മീഡിയയില്‍, മാറേണ്ടുന്ന തൊഴില്‍ സംസ്‌കാരത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. ജീവനക്കാരുടെ വര്‍ക്ക് ലൈഫ് ബാലന്‍സിന് മുന്‍ഗണന നല്‍കിയതിന് നിരവധിപ്പേര്‍ മീഷോയെ പ്രശംസിച്ചു. കമ്പനിയുടെ ലിങ്ക്ഡ്ഇന്‍ പോസ്റ്റ് അനുസരിച്ച്, ഈ വര്‍ഷം കമ്പനി നല്‍കുന്ന തുടര്‍ച്ചയായ നാലാമത്തെ ഇടവേളയാണ് ഇത്. അപ്ഡേറ്റ് പങ്കിട്ടുകൊണ്ട് കമ്പനി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്, 'ലാപ്ടോപ്പുകളോ സ്ലാക്ക് സന്ദേശങ്ങളോ ഇമെയിലുകളോ മീറ്റിംഗുകളോ സ്റ്റാന്‍ഡ്-അപ്പ് കോളുകളോ ഇല്ല, 9 ദിവസത്തേക്ക് ജോലിയുമായി ബന്ധപ്പെട്ട ഒന്നും തന്നെയില്ല. ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 3 വരെയുള്ള ഞങ്ങളുടെ തുടര്‍ച്ചയായ നാലാമത്തെ 'റീസെറ്റ് ആന്റ് റീചാര്‍ജ്' ഇടവേളയിലേക്ക് ഞങ്ങള്‍ പോകുന്നു'. വിജയകരമായ വില്‍പ്പനയെ തുടര്‍ന്ന് ജീവനക്കാര്‍ക്കുള്ള പ്രതിഫലമാണ് ഈ ഇടവേളയെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ ജീവനക്കാരെ കൂടുതല്‍ ഊര്‍ജ്ജത്തോടെ ജോലി ചെയ്യാന്‍ ഇത് സഹായിക്കും എന്നും കമ്പനി വക്താക്കള്‍ കൂട്ടിച്ചേര്‍ത്തു.


 
Other News in this category

  • ഒഴിഞ്ഞ ബിയര്‍ ക്യാനുകള്‍, വിശേഷിപ്പെട്ട കലാസൃഷ്ടി
  • ജീവനക്കാര്‍ക്ക് ഒമ്പതു ദിവസത്തെ റീസെറ്റ് ആന്‍ഡ് റീചാര്‍ജ് ബ്രേക്കുമായി ഇന്ത്യന്‍ കമ്പനി
  • പാഴ്‌സല്‍ തുറന്ന വിദ്യാര്‍ഥിനി അലറിക്കൊണ്ട് ഓടി
  • പ്രായം ഒരു അക്കം മാത്രം, അറുപത്തിയൊന്നുകാരിയെ കണ്ടാല്‍ ഞെട്ടും
  • സഹാറ മരുഭൂമി പച്ചപുതയ്ക്കുന്നു




  •  
    Close Window