Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 06th Dec 2024
UK Special
  04-02-2024
കര്‍ശന ചിട്ടകള്‍ ഒഴിവാക്കി സ്റ്റുഡന്റ് വിസ നല്‍കുന്നതായി റിപ്പോര്‍ട്ട്: റിക്രൂട്ട്‌മെന്റ് നടപടികള്‍ കര്‍ശനമാക്കും
യുകെയിലെ പ്രധാന യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ വ്യവസ്ഥകളില്‍ അട്ടിമറിയെന്നു റിപ്പോര്‍ട്ട്. റിക്രൂട്ട്‌മെന്റ് നടപടികള്‍ പുനഃപരിശോധിക്കുമെന്ന് വൈസ് ചാന്‍സലര്‍മാര്‍. അഡ്മിഷന്‍ നടത്താനുള്ള നടപടികള്‍ ലളിതമാക്കി പ്രവേശനം എളുപ്പാക്കുന്നുവെന്നാണ് ആരോപണം. യുകെയിലെ യൂണിവേഴ്‌സിറ്റികളെ പ്രതിനിധീകരിക്കുന്ന യൂണിവേഴ്‌സിറ്റീസ് യു കെ യാണ് ഇക്കാര്യം അറിയിച്ചത്. വിദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി നിയമിച്ചിരിക്കുന്ന ഏജന്റുമാരുടെ പ്രവര്‍ത്തികള്‍ ഉള്‍പ്പടെയുള്ളവ അന്വേഷണ പരിധിയില്‍ വരും.

റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ പ്രവര്‍ത്തന രീതികള്‍, ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ പ്രോഫ്രാമുകള്‍ എന്നിവയ്‌ക്കൊപ്പം യൂണിവേഴ്‌സിറ്റി പ്രവേശനത്തിന് അടിസ്ഥാനമായ കോഡ് ഓഫ്
Full Story
  04-02-2024
വിസ്റ്റണ്‍ ആശുപത്രിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ലിവര്‍പൂളിലെ മലയാളിയെ റിമാന്‍ഡ് ചെയ്തു

ലണ്ടന്‍: യുകെയിലെ മലയാളി സമൂഹത്തിനു നാണക്കേടായി ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ മലയാളി യുവാവ് ബലാത്സംഗക്കേസില്‍ റിമാന്‍ഡില്‍. പ്രസ്‌കോട്ട് വാറിംഗ്ടണിലെ വിസ്റ്റണ്‍ ഹോസ്പിറ്റലില്‍ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ലിവര്‍പൂള്‍ ജേസണ്‍ സ്ട്രീറ്റില്‍ താമസിക്കുന്ന 28കാരന്‍ സിദ്ധാര്‍ത്ഥ് നായരാണ് അറസ്റ്റിലായത്. ബലാത്സംഗത്തിനും രണ്ട് ലൈംഗികാതിക്രമ കേസുകളുമാണ് ഇയാള്‍ക്കെതിരെ മെഴ്‌സിസൈഡ് പോലീസ് ചുമത്തിയിരിക്കുന്നത്. ജനുവരി 30ന് ചൊവ്വാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം.

ഫെബ്രുവരി ഒന്നിന് വിരാള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സിദ്ധാര്‍ത്ഥിനെ റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 29ന് വ്യാഴാഴ്ച ലിവര്‍പൂള്‍

Full Story
  04-02-2024
ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള വരുമാന പരിധി ഉയര്‍ത്തിയ നടപടിക്കെതിരേ പ്രതിഷേധം ശക്തം

ലണ്ടന്‍: ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള വരുമാന പരിധി ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. കുടിയേറ്റ നിയന്ത്രണമെന്ന പേരില്‍ കൊണ്ടുവന്ന നീക്കം നിരവധി കുടുംബത്തിന് തിരിച്ചടിയാകുകയാണ്. നെറ്റ് ഇമിഗ്രേഷന്‍ നിരക്ക് കുറച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ്സര്‍ക്കാര്‍, ബ്രിട്ടനിലെത്തുന്ന വിദേശ തൊഴിലാളികള്‍ക്ക് ആശ്രിതരെ കൂടെ കൊണ്ടു വരുന്നതിനുള്ള മിനിമം വേതനത്തിന്റെ പരിധി ഉയര്‍ത്തിയത്. അതിനു പുറമെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ലഭിക്കണമെങ്കില്‍ ആവശ്യമായ മിനിമം വേതനവും കൂട്ടി. സ്‌കില്‍ വര്‍ക്കര്‍ വിസയ്ക്ക് 26200 പൗണ്ടെന്നത് 38700 പൗണ്ടാക്കി. ഏപ്രില്‍ 4ന് ഇതു നിലവില്‍ വരും. വിദേശ തൊഴിലാളികള്‍ക്ക് ആശ്രിതരെ കൊണ്ടു

Full Story
  04-02-2024
യുകെ പൊലീസ് നാണംകെടുന്നു, ക്ലാഫാം ആക്രമണക്കേസിലെ പ്രതിയെ പിടികൂടാനായില്ല

ലണ്ടന്‍: ചെങ്കടലില്‍ ഹൂതികള്‍ നടത്തുന്ന അക്രമങ്ങള്‍ ബ്രിട്ടീഷ് ബജറ്റിനെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. ചെങ്കടലിലെ തീവ്രവാദി അക്രമണങ്ങള്‍ വമ്പന്‍ ബജറ്റ് ടാക്സ് വെട്ടിക്കുറവുകള്‍ക്ക് പാരയാകുമെന്നാണ് ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം. ഓട്ടം സ്റ്റേറ്റ്മെന്റില്‍ലനല്‍കിയത് പോലുള്ള പ്രഖ്യാപനങ്ങള്‍ക്ക് ഇനി സാധ്യതയില്ലെന്നാണ് ചാന്‍സലര്‍ ജെറമി ഹണ്ട് നല്‍കുന്ന മുന്നറിയിപ്പ്. നാഷണല്‍ ഇന്‍ഷുറന്‍സ് പോലുള്ള ജോലിക്കാരെ ബാധിക്കുന്ന നിരുതി വെട്ടിക്കുറവുകള്‍ വരുത്തി ബജറ്റ് ആകര്‍ഷകമാക്കുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെയാണ് പുതിയ തിരിച്ചടി. ചെങ്കടലില്‍ പാശ്ചാത്യ വ്യാപാര കപ്പലുകള്‍ക്ക് നേര്‍ക്ക് ഹൂതി വിമതര്‍ അക്രമം തുടരുന്നതാണ് സ്ഥിതി വഷളാക്കുന്നത്.
Full Story

  04-02-2024
ചെങ്കടല്‍ ആക്രമണം യുകെ ബജറ്റിനെ ബാധിക്കും, നികുതി ഇളവുകള്‍ക്ക് സാധ്യതയില്ല

ലണ്ടന്‍: ചെങ്കടലില്‍ ഹൂതികള്‍ നടത്തുന്ന അക്രമങ്ങള്‍ ബ്രിട്ടീഷ് ബജറ്റിനെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. ചെങ്കടലിലെ തീവ്രവാദി അക്രമണങ്ങള്‍ വമ്പന്‍ ബജറ്റ് ടാക്സ് വെട്ടിക്കുറവുകള്‍ക്ക് പാരയാകുമെന്നാണ് ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം. ഓട്ടം സ്റ്റേറ്റ്മെന്റില്‍ലനല്‍കിയത് പോലുള്ള പ്രഖ്യാപനങ്ങള്‍ക്ക് ഇനി സാധ്യതയില്ലെന്നാണ് ചാന്‍സലര്‍ ജെറമി ഹണ്ട് നല്‍കുന്ന മുന്നറിയിപ്പ്. നാഷണല്‍ ഇന്‍ഷുറന്‍സ് പോലുള്ള ജോലിക്കാരെ ബാധിക്കുന്ന നിരുതി വെട്ടിക്കുറവുകള്‍ വരുത്തി ബജറ്റ് ആകര്‍ഷകമാക്കുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെയാണ് പുതിയ തിരിച്ചടി. ചെങ്കടലില്‍ പാശ്ചാത്യ വ്യാപാര കപ്പലുകള്‍ക്ക് നേര്‍ക്ക് ഹൂതി വിമതര്‍ അക്രമം തുടരുന്നതാണ് സ്ഥിതി വഷളാക്കുന്നത്.
Full Story

  04-02-2024
യുകെ നാഷനല്‍ ലോട്ടറി നടത്തിപ്പ് ആല്‍വിനിലേക്ക്, വില കുറഞ്ഞേക്കും

ലണ്ടന്‍: യുകെയിലെ നാഷനല്‍ ലോട്ടറിയുടെ നടത്തിപ്പ് ഇനി മുതല്‍ പുതിയ കമ്പനിക്ക്. യുകെയില്‍ നാഷനല്‍ ലോട്ടറി വില്‍പ്പന ആരംഭിച്ച് ആദ്യമായാണ് നടത്തിപ്പുകാര്‍ മാറുന്നത്. ലോട്ടറി വില്പന ആരംഭിക്കുമ്പോള്‍ കാംലോട്ട് യുകെ ആയിരുന്നു നടത്തിപ്പുകാര്‍. എന്നാല്‍ വില്പന കുറയുന്നുവെന്ന യുകെ ഗാംബ്ലിങ് കമ്മീഷന്റെ നിരീക്ഷണത്തെ തുടര്‍ന്നാണ് കാംലോട്ട് യുകെയില്‍ നിന്നും നടത്തിപ്പ് ചുമതല ആല്‍വിന്‍ യുകെയ്ക്ക് നല്‍കിയത്. ആല്‍വിന്‍ യുകെ നടത്തിപ്പ് ചുമതല ഏറ്റെടുത്തതിനാല്‍ ടിക്കറ്റ് വില ഒരു പൗണ്ട് ആക്കുവാന്‍ നീക്കം ഉണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍.നിലവില്‍ 1 മുതല്‍ 2.50 പൗണ്ട് വരെയാണ് വിവിധ ലോട്ടറികളുടെ വില. സ്‌ക്രാച്ച് ആന്‍ഡ് വിന്‍ പേപ്പര്‍ ലോട്ടറികള്‍ക്ക് 1 മുതല്‍ 5

Full Story
  03-02-2024
ബ്രിട്ടനില്‍ ഫാമിലി വിസയ്ക്ക് വേണ്ട മിനിമം ശമ്പളം ഏപ്രില്‍ 11 മുതല്‍ 29,000 പൗണ്ട്, പുതിയ മാനദണ്ഡങ്ങള്‍ തിരിച്ചടിയാകും

ലണ്ടന്‍: കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പുതിയ നടപടികള്‍ ബ്രിട്ടനിലെ കുടിയേറ്റക്കാര്‍ക്ക് വലിയ ആശങ്കയാകുകയാണ്. പ്രത്യേകിച്ച് മിനിമം വേതനം 29000 പൗണ്ട് ഉണ്ടെങ്കിലേ ആശ്രതരേ യുകെയിലേക്ക് കൊണ്ടുവരാന്‍ കഴിയൂ എന്നത്. പോരാത്തതിന് സ്‌കില്‍ഡ് വിസയില്‍ യുകെയിലെത്തുന്നതിനുള്ള മിനിമം വേതനവും വര്‍ദ്ധിപ്പിച്ചു .ഏപ്രില്‍ 4 മുതല്‍ 38000 പൗണ്ടായി ഉയര്‍ത്തു. ബ്രിട്ടനില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തിക്ക്, തന്റെ കുടുംബാംഗങ്ങളേയോ, പങ്കാളിയെയോ കുട്ടികളെയോ ബ്രിട്ടനിലേക്ക് കൊണ്ടു വരണമെങ്കില്‍ ചുരുങ്ങിയത് 29,000 പൗണ്ട് ശമ്പളം ആവശ്യമായി വരും. നേരത്തെ ഇത് 18,600 പൗണ്ട് മാത്രമായിരുന്നു.

ഈ മാനദണ്ഡം പാലിച്ചാല്‍ യൂണിവേഴ്സിറ്റി ഓഫ്

Full Story
  03-02-2024
യുകെയില്‍ നോറോ വൈറസ്, ഫ്‌ളൂ കേസുകളുടെ എണ്ണത്തില്‍ 73 ശതമാനം വര്‍ധന

ലണ്ടന്‍: ഈ വിന്ററില്‍ ഫ്ളൂവും, നോറോവൈറസും ബാധിച്ച് ഇംഗ്ലണ്ടിലെ ആശുപത്രികളിലെത്തിയ രോഗികളുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ്. ജനുവരി 28 വരെയുള്ള ഓരോ ദിവസവും 2914 രോഗികളാണ് ആശുപത്രികളെ ബെഡുകളിലെത്തിയത്. ഒരു മാസം മുന്‍പത്തെ കണക്കുകളില്‍ നിന്നും 73 ശതമാനമാണ് വര്‍ദ്ധന. ഇതില്‍ 688 പേരാണ് ശര്‍ദ്ദിക്കുന്ന വിന്റര്‍ വൈറസായ നോറോവൈറസ് ബാധിച്ചവര്‍. ഒരു മാസം മുന്‍പ് ഇത് 376 പേര്‍ മാത്രമായിരുന്നു. ഫ്ളൂ ബാധിച്ച് ആശുപത്രികളെത്തിയവരുടെ എണ്ണത്തില്‍ ഒരു മാസത്തിനിടെ 70 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തി.

'സീസണല്‍ വൈറസുകളുടെ സമ്മര്‍ദത്തില്‍ വെല്ലുവിളി നിറഞ്ഞ വിന്റര്‍ നേരിടുകയാണ് എന്‍എച്ച്എസ്. ഇതിനകം തന്നെ ഫ്ളൂ, നോറോവൈറസ് ബാധിച്ച രോഗികളുടെ

Full Story
[221][222][223][224][225]
 
-->




 
Close Window