എംഎ ഭരതനാട്യത്തില്‍ രണ്ടാം റാങ്ക് നേടി ആര്‍ എല്‍ വി രാമകൃഷ്ണന്‍. കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. വലിയ മാനസിക സംഘര്‍ഷങ്ങള്‍ക്കിടെ പരീക്ഷ എഴുതിയിട്ടും റാങ്ക് കരസ്ഥമാക്കിയ വിവരം ആര്‍എല്‍വി രാമകൃഷ്ണന്‍ തന്നെയാണ് സോഷ്യല്‍ മിഡിയ വഴി പങ്കുവച്ചത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ എം.എ ഭരതനാട്യം ഫുള്‍ ടൈം വിദ്യാര്‍ത്ഥിയായി പഠിക്കുകയായിരുന്നു ആര്‍എല്‍വി രാമകൃഷ്ണന്‍. കഴിഞ്ഞ ദിവസമാണ് റിസള്‍ട്ട് വന്നത്. ലിസ്റ്റില്‍ എം.എ ഭരതനാട്യം രണ്ടാം റാങ്കും നേടി. കഴിഞ്ഞ മാസം ഉണ്ടായ പ്രശ്നങ്ങള്‍ക്കിടയിലായിരുന്നുപരീക്ഷ. അതുകൊണ്ടുതന്നെ വലിയ മാനസിക സംഘര്‍ഷത്തിലാണ് പരീക്ഷ എഴുതിയത്. ഭരതനാട്യത്തിലെ നേട്ടത്തോടെ നൃത്തത്തില്‍ ഡബ്ബിള്‍ എം.എ കാരനായി
ഒരാളുമായി ഡേറ്റിംഗിലാണെന്ന് മമ്ത മോഹന്‍ദാസ്. ഈ ബന്ധം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും മംമ്ത പറഞ്ഞു. വിവാഹം എപ്പോഴും പരിഗണനയിലുണ്ട്. ഇപ്പോള്‍ ഞാന്‍ എവിടെയാണെന്നതില്‍ സന്തോഷമുണ്ട്. ജീവിതം എന്തൊക്കെയാണ് കരുതി വച്ചിരിക്കുന്നതെന്നും എങ്ങോട്ടേക്കാണ് കൊണ്ടു പോകുന്നതെന്നും നോക്കാമെന്നും മംമ്ത പറഞ്ഞു. അതേസമയം ആരുമായാണ് ഡേറ്റിംഗ് എന്ന വിവരം മംമ്ത പങ്കുവച്ചിട്ടില്ല.
ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ അരങ്ങേറി മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് മമ്ത മോഹന്‍ദാസ്. കാന്‍സറിനെ അതിജീവിച്ച മംമ്ത സമീപകാലത്ത് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വഗ്രോഗത്തിന്റെ പിടിയിലാണെന്നും വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ മംമ്ത ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ
സ്റ്റിയറിംഗില്‍ നായയെ ഇരുത്തി കാറോടിച്ച പള്ളി വികാരിക്കെതിരെ കേസെടുത്തു. പേരയം മിനി ഭവനില്‍ ബൈജു വിന്‍സന്റിനെതിരെയാണ് ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കേസെടുത്തത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ചാരുംമൂട്ടില്‍ നിന്ന് പടനിലത്തേക്ക് യാത്ര ചെയ്ത ബൈജു വന്‍സന്റ് തന്റെ നായയെ സ്റ്റിയറിംഗ് വീലില്‍ ഇരുത്തി കാറോടിക്കുകയായിരുന്നു.
നായയെ സ്റ്റിയറിംഗില്‍ ഇരുത്തി പള്ളി വികാരി കാറോടിക്കുന്ന ചിത്രം ചിലര്‍ ആര്‍ടിഒക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനുശേഷം ഇദ്ദേഹത്തില്‍ നിന്ന് ആര്‍ടിഒ വിശദീകരണം തേടുകയായിരുന്നു.
എറണാകുളം ഫോര്‍ട്‌കൊച്ചി സ്വദേശി മാര്‍ട്ടീന മാര്‍ട്ടിനാണ് യുകെ ഫാഷന്‍ ഷോയില്‍ ഫൈനല്‍ വരെ എത്തിയത്. യുകെയിലെ പല കൗണ്ടികളില്‍ നടന്ന മത്സരാര്‍ഥികള്‍ പങ്കെടുത്ത ഫാഷന്‍ ഷോയിലായിരുന്നു മലയാളി നഴ്‌സ് ഇടം നേടിയത്.
ഇതിന് മുന്‍പ് മിസ് ഫെയ്സ് ഓഫ് കേരള അവാര്‍ഡും മാര്‍ട്ടീന സ്വന്തമാക്കിയിട്ടുണ്ട്. എംകെ മലയാളീസ് കൂട്ടായ്മയിലെ അംഗമാണ് മാര്‍ട്ടീന. ഇനി നടക്കുന്ന മിസ് എര്‍ത് ഇംഗ്ലണ്ട്, മിസ് സൂപ്പര്‍ നാഷണല്‍ 2025 തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് നഴ്‌സായ മാര്‍ട്ടീന.
ഇന്ത്യ തിളങ്ങണമെങ്കില്‍, കൂടുതല്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മേഖലയിലേക്ക് പ്രവേശിക്കണമെന്നും സാങ്കേതികവിദ്യ ഒരു കരിയര്‍ എന്ന നിലയില്‍ തിരഞ്ഞെടുക്കണമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടര്‍ ഇഷ അംബാനി പറഞ്ഞു. ഗേള്‍സ് ഇന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍സ് ടെക്നോളജി (ഐസിടി) ഇന്ത്യ 2024-ന്റെ വേളയില്‍ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
''നമ്മുടെ സ്വപ്നത്തിലുള്ള ഇന്ത്യ കെട്ടിപ്പടുക്കണമെങ്കില്‍, സാങ്കേതികവിദ്യ നമ്മുടെ ചാലകശക്തിയായിരിക്കും.''
ടെക്നോളജി വ്യവസായം അനുദിനം വികസിച്ചുകൊണ്ടിരിക്കുമ്പോള്‍ തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്നത് ദുര്‍ബലപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണെന്ന് അവര്‍ പറഞ്ഞു.
പരസ്യം ചെയ്യല്‍
'ദീദീ' നവീന്‍ ജെ. ആന്‍ത്രപ്പേറിന്റെ ഏറവും പുതിയ മ്യൂസിക്കല്‍ ആല്‍ബം ലോകമെമ്പാടുമുള്ള ആസ്വാദകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. ദീദീ ഒരു യുവജനങ്ങള്‍ക്ക് ഹരമേകുന്ന ട്രെന്‍ഡിങ്ങ് പ്രണയ ഡാന്‍സ് സോങ്ങ് ആണ്. Romantic വോയിസിലൂടെ ഗാനം ആലപിച്ച് ജനഹൃദ്യയങ്ങളുടെ മനസ്സ് കിഴടക്കി കഴിഞ്ഞു റോക്ക് സ്റ്റാര്‍ നവീന്‍ ജെ. ആന്‍ത്രപ്പേര്‍. ബോളിവുഡ് ലോകത്തും തരംഗം സൃഷ്ടിക്കുകയാണ് നമ്മുടെ മലയാളി റോക്ക് സ്റ്റാര്‍ നവീന്‍ ജെ. ആന്‍ത്രപ്പേറിന്റെ ഏറ്റവും പുതിയതായി റീലീസ് ചെയ്ത ദീദീ ഹിന്ദി ഗാനം. 'ദീദീ' സംഗീത വീഡിയോ സംവിധാനം ചെയ്യിത്തിരിക്കുന്നതും നവീന്‍ ജെ. ആന്‍ത്രപ്പേര്‍. നവീന്‍ ജെ.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ തുടര്‍ച്ചയായി 27-ാം തീയതി മുതല്‍ രാഗ സേവ എന്ന പേരില്‍ കലാപ്രകടനങ്ങള്‍ നടന്നു വരികയാണ്. നാല്‍പത്തഞ്ചു ദിവസം തുടര്‍ച്ചയായി ഡാന്‍സ് ചെയ്യുകയാണ്
പ്രശസ്ത നടിയും നര്‍ത്തകിയുമായ വൈജയന്തിമാല നടത്തിയ നൃത്തപ്രകടനത്തിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.90-ാം വയസിലാണ് വൈജയന്തിമാല പ്രായത്തെ തോല്‍പ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത്.
ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട പദ്മ പുരസ്‌കാരങ്ങളില്‍ വൈജയന്തിമാല പദ്മ വിഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹയായിരുന്നു. നേരത്തേ പദ്മശ്രീ, കലൈമാമണി, സം?ഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ അവരെ തേടിയെത്തിയിട്ടുണ്ട്.
പ്രായത്തിന്റെ വെല്ലുവിളികളെ തോല്‍പ്പിച്ചുകൊണ്ടുള്ള
മുന്‍ മിസ് ഇന്ത്യ ത്രിപുര റിങ്കി ചക്മ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. 28 വയസുകാരിയായ റിങ്കി കഴിഞ്ഞ രണ്ട് വര്‍ഷമായി അര്‍ബുധത്തിനെതിരായ പോരാട്ടത്തിലായിരുന്നു.
റിങ്കിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഫെമിന മിസ് ഇന്ത്യ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ' റിങ്കിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. റിങ്കിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. നിന്നെ അടുത്തറിയാന്‍ ഭാഗ്യം ലഭിച്ചവരെല്ലാം നിന്നെ മിസ് ചെയ്യും'- കുറിപ്പ് ഇങ്ങനെ.
കഴിഞ്ഞ മാസമാണ് റിങ്കി ചക്മ തന്റെ അസുഖ വിവരത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്നത്. കുറേ നാളുകളായി ഒറ്റയ്ക്കുള്ള പോരാട്ടത്തിലായിരുന്നുവെന്നും ആരോടും അസുഖത്തെ കുറിച്ച് പറയാന്‍ താത്പര്യമില്ലായിരുന്നുവെന്നും റിങ്കി കുറിച്ചു. പോരാടി വിജയിച്ച്