Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=105.6636 INR  1 EURO=89.1902 INR
ukmalayalampathram.com
Wed 15th Jan 2025
ഫാഷന്‍
  28-11-2024
റീല്‍സ് ഷൂട്ട് ചെയ്യാന്‍ അടിവസ്ത്രം ധരിച്ച് മാര്‍ക്കറ്റിലെത്തിയ യുവാവിനെ നാട്ടുകാര്‍ വളഞ്ഞിട്ടു പെരുമാറി
തിരക്കേറിയ മാര്‍ക്കറ്റില്‍ സ്ത്രീകളുടെ ഉള്‍വസ്ത്രം ധരിച്ച് റീല്‍സ് ഷൂട്ട് ചെയ്ത യുവാവിനെ നാട്ടുകാര്‍ തല്ലിച്ചതച്ചു. ഹരിയാനയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. പാനിപ്പത്തിലെ ഇന്‍സാര്‍ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.

ആള്‍ക്കുട്ടത്തിനിടയില്‍ സ്ത്രീകളുടെ ഉള്‍വസ്ത്രം ധരിച്ച് വിഡിയോയെടുക്കുകയായിരുന്ന യുവാവിനെയാണ് കടയുടമകളും നാട്ടുകാരും ചേര്‍ന്ന് തല്ലിച്ചതച്ചത്. തന്നെ മര്‍ദ്ദിച്ചയാളോട് തല്ലരുതെന്നും താന്‍ പോയ്ക്കോളാമെന്നും യുവാവ് പറയുന്നതും വിഡിയോയില്‍ കാണാം.
Full Story
  09-11-2024
എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും വിവാഹ കേക്ക് ലേലത്തില്‍ വിറ്റു: 2,200 പൗണ്ടിന് അതു വാങ്ങിയത് ചൈനക്കാരന്‍
യുകെയിലെ എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും വിവാഹം 1947 നവംബര്‍ 20 -നായിരുന്നു. വിവാഹ വേദി വെസ്റ്റ്മിന്‍സ്റ്റര്‍ ആബി. 80 വര്‍ഷങ്ങള്‍ക്ക് ആ വിവാഹാഘോഷത്തില്‍ മുറിച്ച വിവാഹ കേക്കിന്റെ ഒരു കഷണം ലേലത്തില്‍ വിറ്റു. വില - 2,200 പൗണ്ട്. അതായത് 2 ലക്ഷം രൂപ. ചൈനയില്‍ നിന്നുള്ള ഒരാളാണ് കേക്ക് വാങ്ങിയിട്ടുള്ളത്. 80 വര്‍ഷം പഴക്കമുള്ള കേക്കിന്റെ കഷണം ഇനി അദ്ദേഹത്തിന് എന്തിനാണാവോ എന്നു ചോദിക്കുന്നവരും നിരവധിയുണ്ട്. ഈ കേക്കിന്റെ കഷണം പണ്ട് ഇതു സമ്മാനമായി കിട്ടിയ യഥാര്‍ത്ഥ ബോക്‌സില്‍ തന്നെയാണ് ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നത്.
Full Story
  04-11-2024
ലണ്ടനില്‍ ജനിച്ച ഹാരിസണും കൊല്ലത്തുകാരന്‍ ഹരികൃഷ്ണനും വിവാഹിതരായി
കൊല്ലം നെടുമണ്‍കാവ് സ്വദേശി കെ.എസ്. ഹരികൃഷ്ണനും (30) ലണ്ടന്‍ സ്വദേശി ഇന്‍ഡേര ടമാര ഹാരിസണും (25) വിവാഹിതരായി. കൊട്ടാരക്കര കരീപ്ര നെടുമണ്‍കാവ് കിഴക്കതില്‍ പുത്തന്‍ വീട്ടില്‍ സുരേന്ദ്രന്‍ പിള്ളയുടെയും ബീനാകുമാരിയുടെയും മകനാണ് ഹരി എന്ന ഹരികൃഷ്ണന്‍. ലണ്ടന്‍ ഡെന്‍ഹാം വില്ലേജില്‍ ക്യാരന്‍ ഹാരിസന്റെ മകളാണ് ഇന്‍ഡേര ടമാര ഹാരിസ്. 12ന് ഇരുവരും ലണ്ടനിലേക്ക് പറക്കും. എന്റെ ജീവിതം ഞാന്‍ ഹരിയിലൂടെ ഡിസൈന്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ കാലാവസ്ഥയും സംസ്‌കാരവും ഒക്കെ ഒരുപാട് ഇഷ്ടപെട്ടു. ലണ്ടനില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് കേരളം. ഇന്‍ഡേര അവളുടെ സ്വന്തം ഇഷ്ടത്തിനനുസരിച്ചാണ് ലൈഫ് ഡിസൈന്‍ ചെയ്തത്.
ലണ്ടനില്‍ പി.ആര്‍ ഏജന്‍സി നടത്തുകയാണ് ഇന്‍ഡേര. ലാറ്റക്സ് ഷീറ്റുകള്‍ ചെറിയ പാനലുകളാക്കി അതില്‍ വ്യത്യസ്ത
Full Story
  01-11-2024
അയോധ്യയില്‍ തെളിഞ്ഞ ദീപാവലി വിളക്കുകള്‍ക്ക് ഗിന്നസ് റെക്കോഡ്
ദീപാവലി ആഘോഷത്തില്‍ 25 ലക്ഷത്തിലധികം ദീപങ്ങള്‍ അയോധ്യയിലെ സരയൂ നദിക്കരയില്‍ തെളിയിച്ച് ഗിന്നസ് റെക്കോര്‍ഡ് തിരുത്തി. രണ്ട് റെക്കോര്‍ഡുകളാണ് അയോദ്ധ്യ സ്വന്തമാക്കിയത്. ഏറ്റവുമധികം ദീപങ്ങള്‍ (25 ലക്ഷം) തെളിയിച്ചതാണ് ആദ്യ റെക്കോര്‍ഡ്. മറ്റൊന്ന്, ഏറ്റവുമധികം (1,121) സരയൂ ആരതി നടത്തിയെന്നതാണ്. ദേശീയ മാധ്യമമായ ANIയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാം ലല്ലയുടെ പ്രാണപ്രതിഷ്ഠക്ക് ശേഷം നടന്ന ആദ്യ ദീപാവലി ആഘോഷം ഇതോടെ ചരിത്രത്തിന്റെ ഭാഗമായി. ഇത്തവണ 55 ഘട്ടുകളിലായി 25 ലക്ഷത്തിലധികം ദീപങ്ങള്‍ തെളിയിച്ച് സ്വന്തം റെക്കോര്‍ഡ് തന്നെയായിരുന്നു അയോദ്ധ്യ തിരുത്തി കുറിച്ചത്. 30,000 വൊളന്റിയര്‍മാരുടെ സേവനം ഇതിന് പിറകിലുണ്ടായിരുന്നു. തുടര്‍ന്ന് 1,121 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സരയു ആരതിയും
Full Story
  01-11-2024
ദിവ്യയുടെയും ശ്രീധറിന്റെയും വിവാഹ ചിത്രങ്ങള്‍ക്ക് സ്വബോധം നഷ്ടപ്പെട്ട പോലെ മലയാളികളുടെ കമന്റുകള്‍
സീരിയല്‍ താരങ്ങളായ ദിവ്യ ശ്രീധര്‍- ക്രിസ് വേണുഗോപാല്‍ എന്നിവര്‍ വിവാഹിതരായി. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നതിന് പിന്നാലെ വന്‍ വിമര്‍ശനം. ക്രിസിന്റെ വേഷവും രൂപവുമൊക്കെയാണ് പരിഹാസങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ക്രിസ് വേണുഗോപാലിന് 49 വയസ്സാണ് പ്രായം, ദിവ്യക്ക് 43. രൂപം കണ്ട് സോഷ്യല്‍ മീഡിയയില്‍ മോശം കമന്റുകളുടെ നിരയുണ്ടായി.
മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനും വോയിസ് കോച്ചും ഹിപ്‌നൊ തെറാപിസ്റ്റുമാണ് ഇദ്ദേഹം. സൈക്കോളജിയില്‍ എംഎസ്എസി പൂര്‍ത്തിയാക്കിയതാണ്. ഡിജിറ്റല്‍ ഫിലിം മേക്കിം?ഗും പൂര്‍ത്തിയാക്കിയിട്ടുണ്ട്. നരച്ച താടിയും മുടിയും നീട്ടിയതിനാല്‍ നടന്റെ പ്രായം സംബന്ധിച്ചുള്ള സംശയങ്ങളുമാണ് വിവാഹവാര്‍ത്തയിലെ വിമര്‍ശനത്തിന് കാരണമായി മാറിയത്. വിവാഹ ചിത്രങ്ങളുടെയും
Full Story
  24-10-2024
ട്രംപ് കയറിപ്പിടിച്ചു; ലൈംഗിക ചുവയോടെ സ്പര്‍ശിച്ചു - വെളിപ്പെടുത്തലുമായി മോഡല്‍
മാറിടത്തിലും അരക്കെട്ടിലും നിതംബത്തിലും കൈകള്‍ വച്ചു: ട്രംപിനെതിരേൂ വെളിപ്പെടുത്തലുമായി മോഡല്‍





ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗിക ആരോപണം. ഡൊണാള്‍ഡ് ട്രംപ് കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്ന് മോഡല്‍ സ്റ്റേസി വില്യംസ്. 31 വര്‍ഷങ്ങള്‍ മുമ്പ് നടന്ന സംഭവത്തിലാണ് വെളിപ്പെടുത്തല്‍. കടന്നുപിടിച്ചു, ലൈംഗിക ചുവയോടെ ശരീരത്തില്‍ സ്പര്‍ശിച്ചു - സ്റ്റേസി പറഞ്ഞു.
'സര്‍വൈവേഴ്സ് ഫോര്‍ കമല' എന്ന ഗ്രൂപ്പ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് സ്റ്റേസി ഇക്കാര്യം പറഞ്ഞത്. 1992ല്‍ ക്രിസ്മസ് പാര്‍ട്ടിയിലാണ് ട്രംപിനെ ആദ്യമായി കണ്ടതെന്നും അവര്‍ വെളിപ്പെടുത്തി. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാണ് മുന്‍ യുഎസ് പ്രസിഡന്റു കൂടിയായ ട്രംപ്.



സ്‌റ്റേസിയുടെ വാക്കുകള്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍
Full Story
  17-10-2024
ഫെമിന മിസ് ഇന്ത്യ വേള്‍ഡ് പട്ടം നേടിയത് നികിത പൊര്‍വാള്‍
മധ്യപ്രദേശുകാരിയായ നികിത പൊര്‍വാള്‍ ഈ വര്‍ഷത്തെ ഫെമിന മിസ് ഇന്ത്യ വേള്‍ഡ് മത്സരത്തില്‍ സൗന്ദര്യറാണി കിരീടം ചൂടി. രേഖ പാണ്ഡേയാണ് ഫസ്റ്റ് റണ്ണറപ്പ്. ഗുജറാത്തില്‍ നിന്നുള്ള ആയുഷി ധോലാകിയ രണ്ടാം റണ്ണറപ്പും കരസ്ഥമാക്കി. മുന്‍ ലോകസുന്ദരി ഐശ്വര്യ റായ് ബച്ചന്റെ വലിയ ആരാധികയായ നികിത 2024 ലോക സുന്ദരി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. 18-ാം വയസില്‍ ടിവി അവതാരകയായാണ് നികിത കരിയര്‍ ആരംഭിച്ചത്. പിന്നീട് തീയറ്റര്‍ ആര്‍ട്ടിസ്റ്റിലേക്ക് തന്റെ കഴിവ് തിരിച്ചറിഞ്ഞ നികിത അറുപതിലധികം നാടകങ്ങളില്‍ അഭിനയിക്കുകയും 'കൃഷ്ണ ലീല' എന്ന പേരില്‍ നാടകം രചിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ വിജയിയായ നന്ദിനി ഗുപ്തയാണ് നികിതയ്ക്ക് സൗന്ദര്യറാണി കിരീടമണിയിച്ചത്. നേഹ ധൂപിയ മിസ് ഇന്ത്യ സാഷ് അണിയിക്കുകയും
Full Story
  26-09-2024
ഇലോണ്‍ മസ്‌കും ഇറ്റലിയുടെ പ്രധാനമന്ത്രിയും തമ്മില്‍ പ്രണയം? അങ്ങനെയൊന്നും ഇല്ലെന്നാണ് മസ്‌ക് പറയുന്നത്
ആഗോള കോടീശ്വരന്‍ ഇലോണ്‍ മസ്‌കും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മലോണിയും തമ്മില്‍ പ്രണയമുണ്ടോ എന്ന ചര്‍ച്ചയ്ക്ക് തല്‍ക്കാലം വിരാമമിടാന്‍ മസ്‌ക് തീരുമാനിച്ചു. താന്‍ അവിടെ ചെന്നത് അമ്മയ്‌ക്കൊപ്പം ആയിരുന്നുവെന്നും എനിക്കും പ്രധാനമന്ത്രി മെലോണിക്കും ഇടയില്‍ പ്രണയബന്ധം ഇല്ലെന്നും മറ്റൊരു എക്‌സ് യൂസറുടെ പോസ്റ്റിന് കീഴില്‍ മസ്‌ക് വ്യക്തമാക്കുന്നു.
സെപ്തംബര്‍ 24 ന് ന്യൂയോര്‍ക്കില്‍ നടന്ന പരിപാടിയില്‍ ജോര്‍ജിയ മെലോണിയെ ഇലോണ്‍ മസ്‌ക് പുകഴ്ത്തിയിരുന്നു. ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ ഭരണ മികവിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അറ്റ്‌ലാന്റിക് കൗണ്‍സിലിന്റെ ഗ്ലോബല്‍ സിറ്റിസണ്‍ അവാര്‍ഡ് മെലോണിക്ക് സമ്മാനിച്ച മസ്‌ക് പുറമെ എത്രത്തോളം സുന്ദരിയാണോ അതിനേക്കാളേറെ മനസ് കൊണ്ടും
Full Story
[1][2][3][4][5]
 
-->




 
Close Window