|
|
|
|
ഇഗയ്ക്ക് ഒരു മാസത്തേക്ക് വിലക്ക്: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നടപടി |
പോളണ്ടിന്റെ ഒരു ടെന്നീസ് താരം ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒരു മാസത്തേക്ക് വിലക്ക് നേരിട്ടിരിക്കുന്നു. പോളിഷ് വനിത ടെന്നീസ് താരമായ ഇഗ സ്വിയാടെക്കിനാണ് നിരോധിത മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഒരുമാസം വിലക്ക് നേരിട്ടിരിക്കുന്നത്. നിരോധിത മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക്. അന്താരാഷ്ട്ര ടെന്നീസ് ഇന്റഗ്രിറ്റി ഏജന്‍സിയാണ് വിലക്ക് പ്രഖ്യാപിച്ചത്.
ഗുസ്തി താരം ബജ്റങ് പുനിയയെ സാമ്പിള്‍ പരിശോധനയുമായി സഹകരിക്കാത്തതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തുവെന്ന സംഭവം കായിക ലോകത്ത് ചര്‍ച്ചക്കും വിവാദങ്ങള്‍ക്കും വഴിവെച്ചത് വാര്‍ത്തമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുകയാണ്. |
Full Story
|
|
|
|
|
|
|
ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും ഫുട്‌ബോള്‍ മത്സരത്തിനായി കേരളത്തിലെത്തും |
കായികമന്ത്രി വി അബ്ദുറഹ്‌മാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്‌പെയിനില്‍ അര്‍ജന്റീന ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകും മത്സരം നടത്തുക. മത്സര വേദിയായി കൊച്ചി പ്രഥമ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. അര്‍ജന്റീന ടീം കേരളത്തില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കും.
ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ മത്സരം നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒന്നര മാസത്തിന് ശേഷം അര്‍ജന്റീന ടീം പ്രതിനിധികള്‍ കേരളത്തില്‍ എത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തും. എല്ലാ ഒരുക്കങ്ങള്‍ക്കും സര്‍ക്കാര്‍ നേതൃത്വം നല്‍കും. ടീം അസോസിയേഷന്‍ വന്നതിന് ശേഷം തീയതി തീരുമാനിക്കും. മെസ്സി അടക്കം ടീമില്‍ വരും. എതിര്‍ |
Full Story
|
|
|
|
|
|
|
ഒളിമ്പിക്‌സ് മാതൃകയില്‍ സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് തിരിതെളിഞ്ഞു; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു പതാക ഉയര്‍ത്തി |
ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. മന്ത്രി വി ശിവന്‍കുട്ടി കായിക മേള ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക പരിപാടികള്‍ നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച മുതല്‍ നവംബര്‍ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് കായികമേള. 20,000 താരങ്ങള്‍ മേളയില്‍ പങ്കെടുക്കും.
സ്റ്റേഡിയത്തില്‍ വെച്ച് ഹൈജംപ് താരം ജുവല്‍ തോമസ് ദീപശിഖ ഏറ്റുവാങ്ങി. തുടര്‍ന്ന് വനിത ഫുട്‌ബോള്‍ താരങ്ങളായ അഖില, ശില്‍ജി ഷാജ, സ്‌പെഷ്യല്‍ വിദ്യാര്‍ത്ഥികളായ യശ്വിത എസ്, അനു ബിനു എന്നിവര്‍ക്ക് ദീപശിഖ കൈമാറി. ഇവരില്‍ നിന്നും മന്ത്രി ശിവന്‍കുട്ടി, പിആര്‍ ശ്രീജേഷ് എന്നിവര്‍ ചേര്‍ന്ന് ദീപശിഖ ഏറ്റുവാങ്ങി. ഇതിനുശേഷം മൈതാനത്ത് സജ്ജമാക്കിയ മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടുവിന്റെ കൈകളിലുള്ള വലിയ ദീപശിഖ പിആര്‍ ശ്രീജേഷ് തെളിയിച്ചു. സ്‌പെഷ്യല്‍ |
Full Story
|
|
|
|
|
|
|
ഹോക്കി താരം പി. ആര്‍. ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം മുഖ്യമന്ത്രി കൈമാറി. |
ഇന്ത്യന്‍ ഹോക്കി താരം പി. ആര്‍. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആവേശോജ്വല സ്വീകരണം. തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് കോടി രൂപ പാരിതോഷികം മുഖ്യമന്ത്രി കൈമാറി. മാനവീയം വീഥിയില്‍ നിന്ന് ഘോഷയാത്രയോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. പാരിസ് ഒളിമ്പിക്‌സ്സില്‍ വെങ്കലനേട്ടം ആവര്‍ത്തിച്ചതിന് കേരളം നല്‍കുന്ന വലിയ സ്വീകരണമാണിത്.
തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സിലും വെങ്കല മെഡല്‍ നേടിയ പി ആര്‍ ശ്രീജേഷിന് ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്. മാനവീയം വീഥിയില്‍ നിന്ന് തുറന്ന ജീപ്പില്‍ ഘോഷയാത്രയായി ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലേക്കെത്തി. തുടര്‍ന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കായിക മന്ത്രിയും ചേര്‍ന്ന സ്വീകരിച്ചു. സര്‍ക്കാര്‍ |
Full Story
|
|
|
|
|
|
|
2023/24 സീസണിലെ എ.എഫ്.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഖത്തറിന്റെ അക്രം അഫീഫിന് |
രണ്ടാം തവണയും എ.എഫ്.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടുന്ന കളിക്കാരന്‍ എന്ന ബഹുമതിയും ഇതോടെ അഫീഫ് സ്വന്തമാക്കി. സിയോളിലെ ക്യുങ് ഹീ സര്‍വകലാശാലയിലെ ഗ്രാന്‍ഡ് പീസ് പാലസില്‍ നടന്ന എഎഫ്‌സി വാര്‍ഷിക അവാര്‍ഡ് ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്.
ജോര്‍ദാനിലെ യസാന്‍ അല്‍ നൈമത്തിനെയും, കൊറിയന്‍ റിപ്പബ്ലിക്കിന്റെ സിയോള്‍ യംഗ്-വുവിനെയും പരാജയപ്പെടുത്തിയാണ് അക്രം അവാര്‍ഡ് നേടിയത്. 2019ലാണ് അക്രം ആദ്യ എഎഫ്‌സി പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയത്.
ജപ്പാന്റെ ഹിഡെറ്റോഷി നകാറ്റ (1997, 1998), ഉസ്ബെക്കിസ്ഥാന്റെ സെര്‍വര്‍ ഡിജെപറോവ് (2008, 2011) എന്നിവര്‍ക്ക് ശേഷം ഒന്നിലധികം തവണ എ.എഫ്.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടുന്ന പ്ലെയേറാണ് അക്രം. മോസ്റ്റ് വാല്യൂയബിള്‍ പ്ലെയര്‍, യിലി ടോപ് സ്‌കോറര്‍ എന്നീ പുരസ്‌കാരങ്ങളും അക്രം |
Full Story
|
|
|
|
|
|
|
ഉമ്മന്‍ ചാണ്ടിയുടെ മകളുടെ മകന് ടെന്നീസ് ചാംപ്യന്‍ഷിപ്പ് |
എണ്‍പത്തി എട്ടാമത് ശ്രീചിത്ര കേരള സംസ്ഥാന ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ ഡബിള്‍സ് വിഭാഗത്തില്‍ എപ്പിനോവ ഉമ്മന്‍ റിച്ചിയും ആദര്‍ശ് എസും ചാംപ്യന്മാരായി. 18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ മത്സര വിഭാഗത്തിലാണ് നേട്ടം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ ഡോ. മരിയ ഉമ്മന്റെ മകന്‍ ആണ് എപ്പിനോവ. തൃശ്ശൂര്‍ കിണറ്റിങ്കല്‍ ടെന്നീസ് അക്കാദമിയില്‍ ആയിരുന്നു ചാംപ്യന്‍ഷിപ്പ്. |
Full Story
|
|
|
|
|
|
|
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാണാന്‍ 13,000 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടിയ ആരാധകന് ഒടുവില്‍ സ്വപ്‌നസാഫല്യം |
ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകനായ ചൈനക്കാരന്‍ റൊണാള്‍ഡോയെ കാണാന്‍ ചൈനയില്‍ നിന്ന് ഏഴുമാസം സൈക്കിള്‍ ചവിട്ടിയാണ് സൗദിയിലെത്തിയത്. ഏകദേശം 13,000 കിലോമീറ്റര്‍ ദൂരമാണ് ഗോങ് ഇഷ്ടതാരത്തെ കാണാന്‍ സൈക്കിളില്‍ യാത്ര ചെയ്തത്.
മാര്‍ച്ച് 18ന് ആരംഭിച്ച യാത്ര ഒക്ടോബര്‍ 20നാണ് സൗദിയിലെ അല്‍ നാസര്‍ ഫുട്‌ബോള്‍ ക്ലബ്ബിന് മുന്നിലെത്തിയത്. സിന്‍ചിയാങില്‍ നിന്ന് കസാഖിസ്ഥാനിലെത്തി. പിന്നീട് ആറുരാജ്യങ്ങള്‍ കടന്നാണ് ഗോങ് സൗദിയിലെത്തിയത്.
ജോര്‍ജിയ, ഇറാന്‍, ഖത്തര്‍ തുടങ്ങി ആറു രാജ്യങ്ങളിലൂടെ സൈക്കിള്‍ ചവിട്ടിയാണ് റൊണാള്‍ഡോയുടെ നിലവിലെ താവളമായ സൗദി തലസ്ഥാനമായ റിയാദില്‍ ഗോങ് എത്തിയത്. ഒട്ടേറെ തടസങ്ങള്‍ യാത്രക്കിടെ ഗോങ്ങിന് നേരിടേണ്ടിവന്നു.
ഓരോ പ്രദേശത്തെയും ആളുകളോടുള്ള ആശയവിനിമയം, പണം |
Full Story
|
|
|
|
|
|
|
രണ്ടാം ടെസ്റ്റിലും ഇന്ത്യയെ തകര്‍ത്ത് ന്യൂസീലന്‍ഡിന് ചരിത്രം ജയം |
113 റണ്‍സിനാണ് ഇന്ത്യയുടെ പരാജയം. രണ്ടാം ഇന്നിങ്സില്‍ കിവീസ് ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഇന്ത്യ 245 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിങ്സില്‍ ഏഴും രണ്ടാം ഇന്നിങ്സില്‍ ആറുമടക്കം 13 വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സാന്റ്നറാണ് ഇന്ത്യയെ തകര്‍ത്തത്. താരത്തിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ 10 വിക്കറ്റ് നേട്ടമാണിത്.
പൂനെയില്‍ ന്യൂസീലന്‍ഡിന് മുന്നില്‍ സ്പിന്‍ കെണിയൊരുക്കിയ ഇന്ത്യ, സാന്റ്നറുടെ പന്തുകള്‍ക്ക് മുന്നില്‍ കറങ്ങിവീഴുകയായിരുന്നു. അജാസ് പട്ടേല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. സ്‌കോര്‍: ന്യൂസീലന്‍ഡ് - 259, 255, ഇന്ത്യ - 156, 245. ഇതോടെ ഒരു മത്സരം ശേഷിക്കേ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 2-0ന് കിവീസ് സ്വന്തമാക്കി. പരമ്പരയിലെ അവസാന ടെസ്റ്റ് നവംബര്‍ ഒന്നിന് |
Full Story
|
|
|
|
|