Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
 
 
മതം
  Add your Comment comment
ടൂറിന്‍ കച്ചയുടെ തനിപ്പകര്‍പ്പിന്റെ പ്രദര്‍ശനത്തിനായി ബഥേലില്‍ വന്‍ ഒരുക്കങ്ങള്‍
reporter
പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളിനും വ്രതാനുഷ്ടാനങ്ങളിലൂടെ കടന്നുപോയ എട്ടുനോമ്പിനും ശേഷം കൂടുതല്‍ ഒരുക്കത്തോടെ നടക്കുന്ന, വിശുദ്ധ മദര്‍ തെരേസയോടു ആദ്യമായി പ്രാര്‍ത്ഥിക്കുന്ന ഇത്തവണത്തെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ മൃതശരീരം പൊതിഞ്ഞുസംസ്‌കരിക്കുവാന്‍ അരിമത്തിയാക്കാരന്‍ ജോസഫ് ഉപയോഗിച്ചതും, ഇപ്പോള്‍ ഇറ്റലിയിലെ ടൂറിന്‍ എന്ന സ്ഥലത്ത് സൂക്ഷിക്കപ്പെട്ടിരിക്കുന്നതിനാല്‍ ' ടൂറിന്‍ കച്ച ' എന്നറിയപ്പെടുന്നതുമായ വസ്ത്രത്തിന്റെ തനിപ്പകര്‍പ്പ് പ്രദര്‍ശിപ്പിക്കപ്പെടും. ഈശോയുടെ തിരുശരീരം വ്യക്തമായി പതിഞ്ഞിരിക്കുന്നത് കാണാന്‍ കഴിയുന്ന ടൂറിന്‍ കച്ച യുടെ പ്രദര്‍ശനം കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് ആത്മനിര്‍വൃതി പകരും.വളരെ അപൂര്‍വ്വമായി മാത്രം പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കപ്പെടുന്ന ടൂറിന്‍ കച്ചയുടെ തനിപ്പകര്‍പ്പ് നാളെ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ യേശുക്രിസ്തുവിന്റെ പീഢാനുഭവങ്ങള്‍ ചരിത്രത്തെളിവുകളിലൂടെ വിവരിക്കുന്ന ദൌത്യവുമായി പ്രവര്‍ത്തിക്കുന്ന സുവിശേഷ പ്രവര്‍ത്തക പാം മൂണ്‍ വിവരണം നല്‍കാന്‍ ബഥേലില്‍ എത്തിച്ചേരും...

ദേശ ഭാഷാ വ്യത്യാസമില്ലാതെ വിവിധ ജനവിഭാഗങ്ങള്‍ ഒരുമിക്കുന്ന, യു കെ യിലെ കത്തോലിക്കാ സഭയുടെ വളര്‍ച്ചയില്‍ പ്രധാനപങ്കുവഹിക്കുന്നുവെന്ന് പ്രമുഖ ബ്രിട്ടീഷ് മാധ്യമങ്ങള്‍തന്നെ എടുത്തുപറയുന്ന ,ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലുമായി ശുശ്രൂഷകള്‍ നല്കപ്പെടുന്ന ,ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യു കെ യുടെ ഇവാന്‍ജലൈസേഷന്‍ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയാണ് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍. കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസുകളും ടീനേജുകാര്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേക കണ്‍വെന്‍ഷന്‍തന്നെയും നടക്കുന്നു..

ജീവിത നവീകരണവും രോഗശാന്തിയും അസാദ്ധ്യങ്ങള്‍ സാദ്ധ്യമാകുന്ന അത്ഭുതങ്ങളും ഈ ശുശ്രൂഷകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന അനുഭവ സാക്ഷ്യങ്ങള്‍ തെളിവാകുന്നു.

പ്രമുഖ സുവിശേഷപ്രവര്‍ത്തകനും വചന പ്രഘോഷകനുമായ ഫാ.പാറ്റ് കോളിന്‍സ്, യൂറോപ്പിലും ഇന്ത്യയിലുമടക്കം സന്യാസാശ്രമങ്ങള്‍ സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇവാന്‍ജലൈസേഷന്‍ പ്രവര്‍ത്തക സിസ്റ്റര്‍ റെജീന കോളിന്‍ എന്നിവരും ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
രാവിലെ 8 ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടിക്കൊണ്ട് നടത്തപ്പെടുന്ന മരിയന്‍ റാലിയോടെ കണ്‍വെന്‍ഷന്‍ ആരംഭിക്കും. വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.
ടൂറിന്‍ കച്ചയുടെ വരവോടെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഇത്തവണത്തെ കണ്‍വെന്‍ഷനിലേക്ക് സെഹിയോന്‍ കുടുംബം യേശുനാമത്തില്‍ നിങ്ങളേവരേയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്;
ഷാജി -07878149670
അനീഷ്- 07760254700
വിവിധ സ്ഥലങ്ങളില്‍ നിന്നും കണ്‍വെന്‍ഷന്‍ സെന്ററിലേക്കുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും സംബന്ധമായ പൊതുവിവരങ്ങള്‍ക്ക്;
ടോമി- 07737935424.

അഡ്രസ്സ്.
Bethel Convention Cetnr-e
Kelvin W-ay
West Bromwi-ch
Birmingh-am
B70 7 JW.
 
Other News in this category

 
 




 
Close Window