Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
UK Special
  Add your Comment comment
ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കൊരു ബസ് യാത്ര
reporter

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് ബസ് യാത്ര സംഘടിപ്പിക്കുകയാണ് ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡ്വന്‍ഞ്ചേര്‍സ് ഓവര്‍ലാന്‍ഡ്. 20,000 കിലോമീറ്റര്‍ താണ്ടി 18 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് 70 ദിവസം കൊണ്ട് ഡല്‍ഹിയില്‍ നിന്നും ലണ്ടനില്‍ എത്തും വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മെയില്‍ തുടങ്ങാന്‍ പ്ലാന്‍ ചെയ്യുന്ന യാത്രയെപ്പറ്റിയുള്ള വിവരങ്ങള്‍ ഇക്കഴിഞ്ഞ സ്വതന്ത്രദിനത്തിലാണ് അഡ്വന്‍ഞ്ചേര്‍സ് ഓവര്‍ലാന്‍ഡ് ഇന്‍സ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തിയത്. ഇതോടെ യാത്രയുടെ വിശദാംശങ്ങള്‍ തിരഞ്ഞ് സഞ്ചാരികള്‍ എത്തി. അഡ്വന്‍ഞ്ചേര്‍സ് ഓവര്‍ലാന്‍ഡ് ഇന്‍സ്റ്റഗ്രാം പേജിലും വെബ്സൈറ്റിലും വിവരങ്ങള്‍ അറിയാന്‍ യാത്രികരുടെ തിരക്കാണ്.

പണ്ട് ലണ്ടന്‍-കല്‍ക്കട്ട ബസ് സര്‍വീസുണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?ഇന്ത്യയില്‍ നിന്നും മ്യാന്മാര്‍, തായ്ലന്‍ഡ്, ലാവോസ്, ചൈന, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, റഷ്യ, ലാത്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ജര്‍മ്മനി, നെതര്‍ലാന്റ്‌സ്, ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സഞ്ചരിച്ചാണ് ഒടുവില്‍ യുകെയിലെ ലണ്ടനില്‍ യാത്ര അവസാനിക്കുക. 70 ദിവസവും ബസ് യാത്ര നടത്തണം എന്ന് നിര്‍ബന്ധമില്ല. നാല് ഘട്ടങ്ങളാണ് യാത്ര. ഇന്ത്യ, മ്യാന്‍മര്‍, തായ്‌ലന്‍ഡ് രാജ്യങ്ങള്‍ ചേര്‍ന്ന ഒന്നാം ഘട്ടം (11 രാത്രികളും 12 ദിവസവും), ചൈനയിലെ രണ്ടാം ഘട്ടം (15 രാത്രികള്‍, 16 ദിവസം), കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന മൂന്നാം ഘട്ടം (21 രാത്രികളും 22 ദിവസവും), ലാറ്റ്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ജര്‍മ്മനി, നെതര്‍ലാന്റ്‌സ്, ബെല്‍ജിയം, ഫ്രാന്‍സ്, യുകെ എന്നെ രാജ്യങ്ങള്‍ ചേര്‍ന്ന നാലാം ഘട്ടം (15 രാത്രികളും 16 ദിവസവും), എന്നിങ്ങനെ ഏതു ഘട്ടം വേണമെങ്കിലും തിരഞ്ഞെടുക്കാം. ഹോട്ടല്‍, വിസ തുടങ്ങിയ ചിലവുകള്‍ കമ്പനി നോക്കിക്കോളും.ഒരു പക്ഷെ ജീവിതത്തില്‍ ഒരുക്കം മാത്രം നടക്കാന്‍ സാധ്യതയുള്ള ഈ ട്രിപ്പ് പോയാലോ എന്ന ചിന്തയുണ്ടോ? ഏതാ പണം മുടക്കേണ്ടി വരും എന്നാണോ ചിന്ത? ഈ വിവരങ്ങള്‍ അറിയാന്‍ നേരിട്ട് അഡ്വന്‍ഞ്ചേര്‍സ് ഓവര്‍ലാന്‍ഡുമായി ബന്ധപ്പെടണം.





 


 

 



 





View this post on Instagram


 



 

 

 



 

 



 

 

 




As India revels in the celebration of its 74th year of Independence, we at Adventures Overland are thrilled to announce the longest and the most epic bus journey in the world, ‘𝗕𝘂𝘀 𝘁𝗼 𝗟𝗼𝗻𝗱𝗼𝗻’. The first-ever hop-on/hop-off bus service between Delhi, India and London, United Kingdom as part of which you will be travelling through 18 countries, covering 20,000 km in 70 days. For details, visit our website www.bustolondon.in. The journey begins in May 2021. #happyindependenceday #india #independenceday #bustolondon #indiatolondon #delhitolondon #busjourney #adventuresoverland #modi #incredibleindia #indiatourism #lonelyplanet #condenast #tourism #government #instagoverment #NGTIndia #natgeotravellerindia #travelwithao #roadtrip


A post shared by Adventures Overland (@adventuresoverland) on



 
Other News in this category

 
 




 
Close Window