സോഷ്യല്‍ മീഡിയയിലെ വിവാദ താരം ആന്‍ഡ്രൂ ടേറ്റിന്റെ പുതിയ ചാരിറ്റിയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ ചര്‍ച്ചയാകുന്നു. മനുഷ്യക്കടത്ത്, ബലാത്സംഗം മുതലായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിച്ചുവരുന്ന ടാറ്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസം എത്തിയ പുതിയ ട്വീറ്റാണ് ചര്‍ച്ചയാകുന്നത്. വ്യാജ ആരോപണങ്ങളില്‍ കുടുങ്ങിയ പുരുഷന്മാര്‍ക്കായി താനൊരു ചാരിറ്റി ഉണ്ടാക്കുമെന്ന് ജയിലില്‍ വെച്ച് തീരുമാനിച്ചെന്നാണ് ടേറ്റിന്റെ ട്വീറ്റ് വ്യക്തമാക്കുന്നത്.
ടേറ്റിന്റെ ടീമില്‍പ്പെട്ട ആരെങ്കിലുമാകാം ട്വീറ്റ് അപ്ലോഡ് ചെയ്തതെന്നാണ് സൂചന. എന്നാല്‍ ടേറ്റിന് ജയിലില്‍ ഇന്റര്‍നെറ്റ് സേവനം ചെറിയ തോതില്‍ ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്വയം പ്രഖ്യാപിത കോടീശ്വരനായ ടേറ്റ് വ്യാജ ആരോപണങ്ങളില്‍പ്പെടുന്ന പുരുഷന്മാര്‍ക്കായി തന്റെ സമ്പാദ്യത്തില്‍ നിന്ന് 100 ദശലക്ഷം ഡോളര്‍ നീക്കിവയ്ക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. |