ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന വനിതയെന്ന നേട്ടവുമായി പോപ് താരം സെലീന ഗോമസ്. നിലവില്‍ 401 ദശലക്ഷം ഫോളോവേഴ്‌സ് ആണ് സെലീനയ്ക്കുള്ളത്. 382 മില്യണ്‍ ഫോളോവേഴ്സുമായി മുമ്പ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കൈലി ജെന്നറിന് പിന്നിലാക്കിയാണ് ഈ നേട്ടം. ഫുട്‌ബോള്‍ താരങ്ങളായ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ സെലീനയേക്കാള്‍ മുന്നിലുണ്ട്. റൊണാള്‍ഡോയ്ക്ക് 562 ദശലക്ഷം ഫോളോവേഴ്‌സും മെസിക്ക് 442 ദശലക്ഷം ഫോളോവേഴ്‌സുമാണുള്ളത്.
അരിയാന ഗ്രാന്‍ഡെ, കിം കര്‍ദാഷിയാന്‍, ബിയോണ്‍സ്, ക്ലോവി കര്‍ദാഷിയാന്‍ എന്നിവരാണ് പട്ടികയിലെ ആദ്യ പത്തിലുള്ള മറ്റു വനിതകള്‍. 249 ദശലക്ഷം ഫോളോവേഴ്‌സുമായി പോപ് താരം ടെയ്ലര്‍ സ്വിഫ്റ്റ് പതിനഞ്ചാം സ്ഥാനത്തുണ്ട്.
സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമാണ് സെലീന ഗോമസ്. സെലീന പങ്കുവയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും ചര്‍ച്ചയാകാറുണ്ട്. 1992 ജൂലൈ 22ന് ജനിച്ച സെലീന, നന്നേ ചെറു പ്രായത്തില്‍ തന്നെ സംഗീതജീവിതം ആരംഭിച്ചു. മികച്ച അഭിനേത്രികൂടിയാണ്. |