ഓണ്‍ലൈനില്‍ പോണ്‍താരമായി അഭിനയിച്ച ജഡ്ജിയുടെ ജോലി തെറിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലെ ജഡ്ജി ഗ്രിഗറി എ.ലോക്കിനാണു (33) തൊഴില്‍ നഷ്ടപ്പെട്ടത്. ഒണ്‍ലിഫാന്‍സ് എന്ന സൈറ്റിലെ സജീവ സാന്നിധ്യം ഗ്രിഗറിക്കു വിനയാവുകയായിരുന്നു.
പ്രതിമാസം ആയിരം രൂപയോളം (12 ഡോളര്‍) ഈടാക്കുന്ന അക്കൗണ്ടാണു ഗ്രിഗറിക്ക് ഒണ്‍ലിഫാന്‍സില്‍ ഉണ്ടായിരുന്നത്. തന്റെ നൂറിലേറെ നഗ്‌ന ചിത്രങ്ങളും വിഡിയോകളും ഉപയോക്താക്കള്‍ക്കായി ഗ്രിഗറി പോസ്റ്റ് ചെയ്തിരുന്നു. ഒണ്‍ലിഫാന്‍സ് കൂടാതെ ജസ്റ്റ്‌ഫോര്‍.ഫാന്‍സ് എന്ന പോണ്‍ സൈറ്റിലും ഇയാള്‍ക്ക് അക്കൗണ്ട് ഉണ്ടായിരുന്നെന്നാണു റിപ്പോര്‍ട്ട്. ഇതില്‍ 750 രൂപയോളമാണ് (9.99 ഡോളര്‍) ഈടാക്കിയിരുന്നത്. അശ്ലീല ചിത്രങ്ങളും വിഡിയോകളും നിരന്തരം പോസ്റ്റ് ചെയ്യുന്നതായിരുന്നു രണ്ട് അക്കൗണ്ടുകളും.
ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലും അക്കൗണ്ടുള്ള ഗ്രിഗറി, 'ഞാന്‍ ജഡ്ജിയാണ്' എന്നും വ്യക്തമാക്കിയിരുന്നു. 'രാവിലെ വൈറ്റ് കോളര്‍ പ്രഫഷണല്‍. രാത്രി അണ്‍പ്രഫഷണല്‍. പക്വതയില്ലാത്ത, പരുക്കനായ, വൃത്തികെട്ടയാള്‍' എന്നാണ് ഒണ്‍ലിഫാന്‍സിന്റെ ബയോയില്‍ ഗ്രിഗറിയുടെ വിശേഷണം. ഒട്ടും പ്രഫഷനലല്ലാത്ത പെരുമാറ്റമാണെന്ന് ആരോപിച്ചാണു ഗ്രിഗറിക്കെതിരെ നടപടിയെടുത്തത്. ജഡ്ജിയുടെ ജോലിക്കിടയില്‍ നല്ല രീതിയിലല്ല ഇയാള്‍ ഇടപെട്ടിരുന്നതെന്നും പരാതിയുണ്ട്. |