രാജസ്ഥാനിലെ കോട്ട സ്വദേശിനിയായ നന്ദിനി മണിപ്പൂരിലെ ഇംഫാല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടത്.
ചെറുപ്പം മുതല്‍ തന്നെ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും ആളുകളെ രസിപ്പിക്കുന്നതിലും മിടുക്കിയായിരുന്നു നന്ദിനി ഗുപ്തയെന്ന് ബന്ധുക്കള്‍ പറയുന്നു. രാജസ്ഥാനിലെ സെന്റ് പോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നന്ദിനി ലാലാ ലജ്പത് റായ് കോളജില്‍ നിന്നാണ് ബിസിനസ് മാനേജ്മെന്റില്‍ ബിരുദം നേടിയത്.
ജീവിതത്തിലുണ്ടാകുന്ന തിരിച്ചടികളാണ് ഒരാളുടെ വ്യക്തിത്വം വികസിപ്പിക്കുന്നതെന്ന് നന്ദിനി പറയുന്നു. മുന്നോട്ടുള്ള ജീവിതത്തില്‍ സംഭവിക്കാനിടയുള്ള പ്രതിസന്ധികളേയും നിരാശകളേയും അവഗണനകളേയും തരണം ചെയ്യാന്‍ താന്‍ പ്രാപ്തയാണെന്ന് നന്ദിനി മിസ് ഇന്ത്യ വേദിയില്‍ പറഞ്ഞു. |