അയര്‍ലന്‍ഡിലെ ഇന്ത്യന്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തത് 4000 പേരെന്ന് അയര്‍ലന്റ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്സ്. കൂടാതെ വിശിഷ്ടാതിഥിയായി മലയാള സിനിമ താരം ഹണി റോസും എത്തിയിരുന്നു. മന്ത്രി തന്നെയാണ് ഹണി റോസിനൊപ്പമുള്ള ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ സംസ്‌കാരവും കായികവും സംഗീതവും ആഘോഷിക്കുന്ന അതിമനോഹരമായ ഒരു ഔട്ട്‌ഡോര്‍ ഇന്ത്യന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. ഹണി റോസ് വിശിഷ്ടാതിഥിയായി & 4000 പേര്‍ ചടങ്ങില്‍ പങ്കെടുത്തു. അയര്‍ലന്‍ഡിലെ വൈവിധ്യത്തിന്റെയും ഉള്‍പ്പെടുത്തലിന്റെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ സന്തോഷമുണ്ട്. ഈ കമ്മ്യൂണിറ്റി ഇവന്റ് സംഘടിപ്പിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങളെന്ന് അയര്‍ലന്റ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്സ് ട്വിറ്ററില്‍ കുറിച്ചു. Video: -