ഇത്തരത്തില്‍ ആമാശയത്തെ ബാധിക്കുന്ന ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സാധിക്കും. ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ പോഷകങ്ങളും ഉറപ്പിക്കുംവിധത്തില്‍ സമഗ്രമായ- അല്ലെങ്കില്‍ ബാലന്‍സ്ഡ് ആയ ഡയറ്റാണ് നാം പിന്തുടരേണ്ടത്. കൂട്ടത്തില്‍ ചില തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുകയോ നല്ലതുപോലെ നിയന്ത്രിക്കുകയോ ചെയ്യണം. ഉയര്‍ന്ന അളവില്‍ സോഡിയം അടങ്ങിയ (പാക്കറ്റ് ഫുഡ്‌സ്, പ്രോസസ്ഡ് ഫുഡ്‌സ്) ഭക്ഷണങ്ങളാണ് പ്രധാനമായും ഇങ്ങനെ ഒഴിവാക്കേണ്ടത്. ഉണക്കമീനും അതുപോലെ ഉപ്പിട്ട് വച്ച് ഉപയോഗിക്കുന്ന നാടന്‍ വിഭവങ്ങളുമെല്ലാം നിയന്ത്രിക്കുന്നതാണ് നല്ലത്.
ആമാശയാര്‍ബുദത്തിലേക്ക് സാധ്യതയൊരുക്കുന്നൊരു ഘടകമാണ് അമിതവണ്ണം. പല ക്യാന്‍സറുകളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം അമിതവണ്ണം സാധ്യതയൊരുക്കും. ഇതില്‍ പ്രധാനമാണ് ആമാശയാര്‍ബുദം എന്ന് മാത്രം. അതിനാല്‍ പ്രായത്തിനും ഉയരത്തിനുമെല്ലാം അനുസരിച്ച് ശരീരഭാരം സൂക്ഷിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം.
പല തരത്തിലുള്ള ക്യാന്‍സറിലേക്കും പുകവലി നമ്മെ നയിക്കാം. ഇതിലൊന്നാണ് ആമാശയാര്‍ബുദവും. പുകയിലയിലുള്ള 'കാര്‍സിനോജെന്‍സ്' വയറ്റിനകത്ത് ട്യൂമറുണ്ടാകാന്‍ കാരണമാവുകയാണ് ചെയ്യുന്നത്.
പുകവലി പോലെ തന്നെ അപകടകരമാണ് മദ്യപാനവും. ഇതും പലവിധത്തിലുള്ള ക്യാന്‍സറുകള്‍ക്കും രോഗങ്ങള്‍ക്കും വഴിയൊരുക്കുന്നുണ്ട്. കൂട്ടത്തില്‍ വയറ്റിലെ ക്യാന്‍സറിനും സാധ്യതയൊരുക്കുന്നു.
അനീമിയ അഥവാ വിളര്‍ച്ച ഗുരുതരമായി ബാധിക്കുന്നതും ആമാശയാര്‍ബുദത്തിന് വഴിയൊരുക്കാം. അതിനാല്‍ വിളര്‍ച്ചയുള്ളവര്‍ ഇതിനുള്ള ചികിത്സ കൃത്യമായി സ്വീകരിച്ചിരിക്കണം.
ചിലര്‍ അനാരോഗ്യകരമായ അന്തരീക്ഷത്തിലായിരിക്കും ജോലി ചെയ്യുന്നത്. കല്‍ക്കരി, ലോഹം, റബ്ബര്‍ എന്നിങ്ങനെയുള്ള വ്യവസായങ്ങളുമായി ബന്ധപ്പെട്ട് ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്നവരിലെല്ലാം ഇത്തരത്തില്‍ ആമാശയാര്‍ബുദത്തിന് സാധ്യത കൂടുതല്‍ കാണാറുണ്ട്.
ക്യാന്‍സര്‍ അടക്കം പല രോഗങ്ങളിലും ഒരു പ്രധാന സ്വാധീനഘടകം പാരമ്പര്യമാണ്. ആമാശയാര്‍ബുദത്തിലും അങ്ങനെ തന്നെ. പാരമ്പര്യഘടകങ്ങള്‍ക്കൊപ്പം രോഗം പിടിപെടാന്‍ അനുകൂലമായ ജീവിതസാഹചര്യങ്ങള്‍ കൂടിയുണ്ടാകുന്നതാണ് എപ്പോഴും 'റിസ്‌ക്' ഉയര്‍ത്തുന്നത്. |