Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ലീഗുമായി സഹകരിക്കുന്ന കാലം ഉണ്ടായിരുന്നു; മുസ്ലിം ലീഗുമായുള്ള പഴയ ബന്ധം ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗം
Text By: Team ukmalayalampathram
മുസ്ലിം ലീഗുമായുള്ള പഴയ ബന്ധം ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം. 60കളില്‍ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും അന്ന് പലരും ആക്ഷേപിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാണ് അന്ന് ആക്ഷേപിച്ചത് എന്ന് ഇപ്പോള്‍ പറയുന്നില്ല. ദേശാഭിമാനി പുസ്തക പ്രകാശന ചടങ്ങിലാണ് മുഖ്യമന്ത്രി ഇതു പറഞ്ഞത്. മുസ്ലീം ലീഗ് എം.എല്‍.എ പി. ഉബൈദുള്ളയാണ് പിണറായിയില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങിയത്.

നിഷ്‌കളങ്കരായ മനുഷ്യരുടെയും മതനിരപേക്ഷതയുടെയും നാടാണ് മലപ്പുറം. ജനമനസ്സുകളുടെ ഒരുമയാണ് ഇവിടെയുളളത്. മലപ്പുറത്തെ അപകീര്‍ത്തിപെടുത്താന്‍ എന്തും ചെയ്യുന്ന ഒരു ആശയസംഹിത കേന്ദ്രത്തില്‍ അധികാരം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

സാമ്രാജ്യത്വ വിരുദ്ധ പോരാളികളെ പട്ടികയില്‍ നിന്ന് വര്‍ഗീയവാദികള്‍ വെട്ടി മാറ്റാന്‍ ശ്രമിക്കുകയാണ്. ഇന്ന് ഇതില്‍ അസ്വാഭാവികത ഇല്ല. ഹിന്ദുത്വ വര്‍ഗീയതയാണ് അധികാരത്തിലുള്ളത്. അധികാരശക്തി ഉപയോഗിച്ച് വര്‍ഗീയമായ ഭിന്നിപ്പിക്കല്‍ തന്ത്രം അവര്‍ വിപുലപ്പെടുത്തിയിരിക്കുകയാണ്.
വര്‍ഗീയമായ ഭിന്നിപ്പിക്കലിനെ ചെറുക്കേണ്ടത് യഥാര്‍ത്ഥ ചരിത്രം ജനശ്രദ്ധയിലേക്ക് എത്തിച്ചു കൊണ്ടാവണം. മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പുരോഗതി ഉറപ്പ് വരുത്തിയതില്‍ ഇഎംഎസിന്റെയും സി എച്ചിന്റെയും സംഭാവനകള്‍ ഓര്‍ക്കേണ്ടതുണ്ട്.

സിനിമയില്‍ പോലും ഈ നാടിനെ വികൃതമാക്കാന്‍ ശ്രമിക്കുകയാണ്. സിനിമകളില്‍ ചിലര്‍ മലപ്പുറത്തെ വികൃതമായി ചിത്രീകരിച്ചു. ഹിന്ദുത്വ വര്‍ഗീയ പ്രചാരണത്തിന്റെ ഭാഗമാണത്. അത്തരം പ്രചാരണം നടത്തുന്നവര്‍ അതില്‍ നിന്നും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
Other News in this category

 
 




 
Close Window