Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി: രാജാവിന്റെ കിരീടം പിണറായി താഴെ വയ്ക്കണമെന്ന് രാഹുല്‍
Text By: Team ukmalayalampathram
രാജാവ് എന്ന് വിചാരിക്കുന്ന പിണറായി കിരീടം താഴെവെക്കുക, ജനങ്ങള്‍ നിങ്ങളുടെ പിന്നാലെയുണ്ടെന്നും ഫാസിസ്റ്റ് സര്‍ക്കാരിനെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും രാഹുല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഒന്‍പതുദിവസത്തെ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫാസിസ്റ്റ് സര്‍ക്കാരിനെതിരെയുള്ള സമരം തുടരും. എത്ര പ്രവര്‍ത്തകരെ തല്ലിയൊതുക്കിയാലും ഈ നാടിന് വേണ്ടി സമരം ചെയ്യും. എന്റെ അമ്മ അടക്കമുള്ള മുഴുവന്‍ അമ്മമാരോടും നന്ദി.
യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ്, സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലിനെ സ്വീകരിക്കാനായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയിരുന്നു. ഒന്‍പതുദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുലിന് രാത്രി വൈകിയും വന്‍ വരവേല്‍പ്പാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയത്.
 
Other News in this category

 
 




 
Close Window