Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഗുജറാത്തിലെ വഡോദരയിലുള്ള ഹരനി തടാകത്തില്‍ ബോട്ടപകടം: 14 പേര്‍ മരിച്ചു; കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു
Text By: Team ukmalayalampathram
ഗുജറാത്തിലെ ബോട്ട് അപകടത്തില്‍ മരണം 14 ആയി. മരിച്ചവരില്‍ 12 കുട്ടികളും രണ്ട് അധ്യാപകരും ഉള്‍പ്പെടുന്നു. വഡോദരയ്ക്ക് സമീപമുള്ള ഹരനി തടാകത്തിലായിരുന്നു അപകടം. ബോട്ടില്‍ ആകെ ഉണ്ടായിരുന്നത് 27 പേരാണ്. തടാകത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

വിനോദസഞ്ചാരത്തിന്റെ ഭാഗമായി വഡോദരയിലെ ഹരനി തടാകത്തില്‍ ബോട്ട് സവാരി നടത്തിയ സ്വകാര്യ സ്‌കൂളിലെ 27 പേര്‍ അടങ്ങുന്ന സംഘമാണ് ഉച്ചയോടെ അപകടത്തില്‍ പെട്ടത്. ഇതില്‍ 23 പേര്‍ കുട്ടികളും നാലുപേര്‍ അധ്യാപകരുമാണ്. അപകടസമയത്ത് ബോട്ടില്‍ ഉണ്ടായിരുന്നവരാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഇതുവരെ 11 ഓളം കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. അഗ്‌നി രക്ഷാ സേനയ്ക്ക് പുറമേ രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘത്തെയും വിന്യസിച്ചു. അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര സഹായവും ചികിത്സയും ലഭ്യമാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
 
Other News in this category

 
 




 
Close Window