Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പ്രതിഷ്ഠാ ദിനം വരെ കരിക്കിന്‍ വെള്ളം മാത്രം: ഉറക്കം വെറും നിലത്ത്: ഉള്ളിയും ഒഴിവാക്കിക്കൊണ്ട് പ്രധാനമന്ത്രിയുടെ വ്രതം
Text By: Team ukmalayalampathram
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി ജനുവരി 12നാണ് പ്രധാനമന്ത്രി വ്രതം ആരംഭിച്ചത്. നാസിക്കിലെ പഞ്ചവടിയിലാണ് 11 ദിവസം നീണ്ടു നില്‍ക്കുന്ന വ്രതം പ്രധാനമന്ത്രി തുടങ്ങിയത്. സ്വാമി വിവേകാനന്ദന്റെ ജന്മദിനം ആണ് വ്രതം തുടങ്ങാന്‍ തിരഞ്ഞെടുത്തതെന്നാണ് മോദി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്. ശ്രീരാമന്‍ വനവാസക്കാലത്ത് കുറച്ചുനാള്‍ ഇവിടെ വസിച്ചതായാണ് വിശ്വാസം. ഇതിനടുത്താണ് കാലാരാമ ക്ഷേത്രം.
മോദിയുടെ വ്രതത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. അതിരാവിലെ പ്രാര്‍ഥനകള്‍ക്കായി എഴുന്നേല്‍ക്കുകയും ധ്യാനത്തില്‍ മുഴുകുകയും ചെയ്യും. ഈ ദിവസങ്ങളില്‍ കുറച്ചു സമയം മൗനത്തിലിരിക്കും, കുറച്ചു മാത്രമാകും ഭക്ഷണം. ഉള്ളിയും വെളുത്തുള്ളിയും മറ്റും ഒഴിവാക്കി സാത്വിക ഭക്ഷണമാകും കഴിക്കുക എന്നാണ് റിപ്പോര്‍ട്ട്.


കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ മോദി ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലും തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയിരുന്നു.
 
Other News in this category

 
 




 
Close Window