Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എന്‍.കെ പ്രേമചന്ദ്രന്‍ എംപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; പരുക്ക് ഗുരുതരമല്ലെന്നു റിപ്പോര്‍ട്ട്
Text By: Team ukmalayalampathram
എന്‍.കെ പ്രേമചന്ദ്രന്‍ എംപി സഞ്ചരിച്ച കാര്‍ മാവേലിക്കരയില്‍ അപകടത്തില്‍പ്പെട്ടു. എം.പിയെ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

ചങ്ങനാശ്ശേരിയില്‍ മരുമകളുടെ വീട്ടില്‍ പോയി കൊല്ലത്തേക്ക് മടങ്ങുന്നതിനിടെയാണ് എന്‍.കെ പ്രേമചന്ദ്രന്‍ എംപിയുടെ കാര്‍ അപകടത്തില്‍പ്പെടുന്നത്. മാവേലിക്കര പുതിയകാവിലായിരുന്നു അപകടം. ഷോറൂമില്‍ നിന്ന് പുതുതായി ഇറക്കിയ മറ്റൊരു കാറിലാണ് എം.പി സഞ്ചരിച്ച കാര്‍ ഇടിച്ചത്.

അപകടത്തില്‍ എന്‍.കെ പ്രേമചന്ദ്രന്റെ നെറ്റിക്കും കാലിനും പരുക്ക് ഉണ്ട്. കാലിന്റെ എക്സ് റേ എടുത്തു.
 
Other News in this category

 
 




 
Close Window