Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയെ (സിമി) നിരോധിച്ച നടപടി കേന്ദ്രസര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി
Text By: Team ukmalayalampathram
സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയെ (സിമി) നിരോധിച്ച നടപടി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഭാരതത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയായി ഭീകരവാദം വളര്‍ത്തുന്നതിനും സമാധാനത്തിനും സാമുദായിക സൗഹാര്‍ദ്ദത്തിനും ഭംഗം വരുത്തുന്നതിലും സിമിക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഷാ പറഞ്ഞു.

2001ല്‍ അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ് സിമി ആദ്യമായി നിരോധിക്കുന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു നടപടി. പിന്നീട് നിരോധനം നീട്ടിക്കൊണ്ടുപോയി. 2008-ല്‍ സിമി നിരോധനം സ്‌പെഷ്യല്‍ ട്രിബ്യൂണല്‍ നീക്കിയെങ്കിലും ചീഫ് ജസ്റ്റിസായിരുന്ന കെ.ജി ബാലകൃഷ്ണന്‍ വീണ്ടും സിമിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. 2019-ല്‍ സര്‍ക്കാര്‍ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് നിരോധനം നീട്ടി.
 
Other News in this category

 
 




 
Close Window