Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 01st Jul 2024
 
 
UK Special
  Add your Comment comment
60 സീറ്റുമായി ലിബറല്‍ ഡെമൊക്രറ്റിക് പാര്‍ട്ടിയുടെ പിന്നില്‍ ടോറികള്‍ ഒതുങ്ങാന്‍ സാധ്യയ
reporter

ലണ്ടന്‍: പൊതുതെരഞ്ഞെടുപ്പില്‍ ടോറി പാര്‍ട്ടിക്ക് കനത്ത തകര്‍ച്ച നേരിടുമെന്ന് മുന്നറിയിപ്പ് നല്‍കി മെഗാ അഭിപ്രായ സര്‍വ്വെകള്‍. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്ത് വരെ കണ്‍സര്‍വേറ്റീവുകള്‍ ഒതുങ്ങാന്‍ സാധ്യതയുണ്ടെന്ന് ഒരു സര്‍വ്വെ പ്രവചിക്കുന്നു. എംആര്‍പി രീതി അവലംബിച്ച് നടത്തിയ രണ്ട് സര്‍വ്വെകളാണ് ഋഷി സുനാകിന്റെ സാധ്യതകള്‍ വളരെ കുറവാണെന്ന് ചൂണ്ടിക്കാണിക്കുന്നത്. പൊതുതെരഞ്ഞെടുപ്പിലേക്ക് കഷ്ടിച്ച് ഒരാഴ്ച പോലുമില്ലാത്ത ഘട്ടത്തിലാണ് ലേബര്‍ മുന്നേറ്റം തടയാന്‍ കഴിയില്ലെന്ന സൂചന വ്യക്തമാകുന്നത്.

വീ തിങ്ക് റിസേര്‍ച്ച് പ്രകാരം ലേബറിന് 280 സീറ്റുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രവചനം. പ്രാവര്‍ത്തികമായാല്‍ ആധുനിക രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായി ഇത് മാറും. അതേസമയം കണ്‍സര്‍വേറ്റീവുകള്‍ 76 എംപിമാരുമായി തൃപ്തിപ്പെടേണ്ടി വരുമെന്നും ഈ സര്‍വ്വെ മുന്നറിയിപ്പ് നല്‍കുന്നു. ഫൈന്‍ഡ് ഔട്ട് നൗ സര്‍വ്വെയാകട്ടെ നാടകീയമായ പ്രവചനമാണ് നടത്തുന്നത്. ടോറികള്‍ 60 സീറ്റുമായി 71 സീറ്റ് നേടുന്ന ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് പിന്നില്‍ ഒതുങ്ങുമെന്നാണ് ഇവരുടെ പ്രവചനം. ഈ അവസ്ഥ വന്നാല്‍ 14 വര്‍ഷക്കാലം ഭരണം നടത്തിയ കണ്‍സര്‍വേറ്റീവുകള്‍ക്ക് ഔദ്യോഗിക പ്രതിപക്ഷമെന്ന നില പോലും നഷ്ടമാകും. നിഗല്‍ ഫരാഗിന്റെ റിഫോമിന് 18 സീറ്റ് നേടാന്‍ കഴിയുമെന്നും സര്‍വ്വെകള്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window