Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 01st Jul 2024
 
 
UK Special
  Add your Comment comment
ശമ്പളവര്‍ധന വിഷയത്തില്‍ ഇക്കുറി അഞ്ച് ദിവസത്തെ സമരവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍
reporter

ലണ്ടന്‍: ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ടുള്ള ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ അഞ്ച് ദിവസത്തെ പണിമുടക്ക് ആരംഭിച്ചു. ഇത് പതിനൊന്നാം തവണയാണ് ഈ വിഷയം ഉന്നയിച്ച് സമരം നടത്തുന്നത്. രാവിലെ 7 മുതല്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങള്‍ നടത്തുന്ന സമരം ആശുപത്രി സേവനങ്ങളെ സാരമായി ബാധിക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കി. പുതിയ ഓഫറൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്കെന്ന് യൂണിയന്‍ അവകാശപ്പെട്ടു. ഫെബ്രുവരിയിലാണ് അവസാന പണിമുടക്ക് നടന്നത്. എന്നാല്‍ പൊതുതെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്ന വേളയില്‍ ഇത്തരമൊരു സമരം അനാവശ്യമാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പ്രത്യേകിച്ച് നിലവിലുള്ള ഗവണ്‍മെന്റ് ഓഫര്‍ മുന്നോട്ട് വെച്ചാലും പുതിയ ഗവണ്‍മെന്റ് ഇത് നടപ്പാക്കുമെന്ന് ഉറപ്പില്ല.

തര്‍ക്കം പരിഹരിക്കാന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിക്കില്ലെന്നിരിക്കവെ ബിഎംഎയുടെ 'ന്യായീകരണം' വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ പറഞ്ഞു. സ്വതന്ത്ര മധ്യവര്‍ത്തികളെ മുന്‍നിര്‍ത്തി ചര്‍ച്ച നടത്താമെന്ന് ഇരുവിഭാഗവും സമ്മതിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇത് നിര്‍ത്തിവെച്ചു. ഇതോടെ യൂണിയന്‍ സമരവും പ്രഖ്യാപിച്ചു. 15 വര്‍ഷക്കാലമായി പണപ്പെരുപ്പത്തിന് താഴെ നല്‍കിയ ശമ്പളവര്‍ദ്ധനവുകളുടെ നഷ്ടം പരിഹരിച്ച് 35% വര്‍ദ്ധന വേണമെന്നാണ് ബിഎംഎ ജൂനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 9% വര്‍ദ്ധനവും, ചര്‍ച്ചകളില്‍ കഴിഞ്ഞ വര്‍ഷം 3% അധികം നല്‍കാനും തയ്യാറായെങ്കിലും യൂണിയന്‍ നിരാകരിക്കുകയായിരുന്നു.

 
Other News in this category

 
 




 
Close Window