Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 01st Jul 2024
 
 
UK Special
  Add your Comment comment
ജൂലൈ നാലിന് വിധി അനുകൂലമായാല്‍ ഹൗസ് ഓഫ് കോണ്‍സിലെത്തുന്ന ആദ്യ മലയാളിയായി എറിക് സുകുമാരന്‍ മാറും
reporter

ലണ്ടന്‍: യുകെയില്‍ വലിയൊരു നേട്ടത്തിന്റെ ഉടമയാകാന്‍ ഒരുങ്ങുകയാണ് ഏറിക് സുകുമാരന്‍ എന്ന മലയാളി. സൗത്ത് ഗേറ്റ് ആന്റ് വുഡ് ഗ്രീന്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുകയാണ് അദ്ദേഹം. ജൂലൈ 4- ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനവിധി അനുകൂലമാകുകയാണെങ്കില്‍ ഹൗസ് ഓഫ് കോണ്‍സില്‍ എത്തുന്ന ആദ്യ മലയാളിയായിരിക്കും എറിക് സുകുമാരന്‍. 38 വയസ്സുകാരനായ എറിക് ജനിച്ചതും വളര്‍ന്നതും യുകെയിലാണ്. ആറ്റിങ്ങല്‍ സ്വദേശിയായ ജോണി - അനിത ദമ്പതികളുടെ മകനാണ് എറിക്.

യുകെയില്‍ നിന്ന് ബിരുദവും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, പെന്‍സില്‍ വാനിയ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് ഉന്നത ബിരുദവും കരസ്ഥമാക്കിയ എറിക് നിലവില്‍ വേള്‍ഡ് ബാങ്കില്‍ കണ്‍സള്‍ട്ടന്റ് കൂടിയാണ് . ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്തിരുന്ന എറികിന് പ്രധാനമന്ത്രി ഋഷി സുനകുമായി വളരെ അടുത്ത ബന്ധമാണുള്ളത് . മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലണ്ടന്‍ മേയര്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള അനുഭവ പരിചയവും എറികിനുണ്ട്. അമേരിക്കയിലെ കോളറാഡോ സ്വദേശിയായ ലിന്‍ഡ്സെയാണ് എറികിന്റെ ഭാര്യ.

 
Other News in this category

 
 




 
Close Window