Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 01st Jul 2024
 
 
UK Special
  Add your Comment comment
വിദേശത്ത് നിന്ന് എത്തുന്ന ഡോക്ടര്‍മാര്‍ക്ക് എന്‍എച്ച്എസില്‍ ജോലി ചെയ്യാന്‍ ഭയം
reporter

ലണ്ടന്‍: വിദേശത്ത് നിന്നും യുകെയിലേക്ക് എത്തി ഡോക്ടറായി ജോലി ചെയ്യുന്നത് പലരുടെയും സ്വപ്നമാണ്. എന്നാല്‍ ആ സ്വപ്നം സഫലമാകുമ്പോള്‍ പ്രതീക്ഷിച്ച രീതിയില്‍ ഇത് നടപ്പാകുന്നില്ലെന്നതാണ് അവസ്ഥ. വിദേശത്ത് നിന്നുമെത്തുന്ന പല ഡോക്ടര്‍മാരും എന്‍എച്ച്എസില്‍ എത്തുമ്പോള്‍ ഒറ്റപ്പെട്ട്, ആകാംക്ഷ അനുഭവിച്ച്, രോഗികളെ ചികിത്സിച്ച് തുടങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. യുകെയില്‍ ഡോക്ടറായി ജീവിതം ആരംഭിക്കാന്‍ ആവശ്യമായ സഹായം എന്‍എച്ച്എസ് ചെയ്ത് നല്‍കുന്നില്ലെന്നാണ് നിരവധി അന്താരാഷ്ട്ര മെഡിക്കല്‍ ഗ്രാജുവേറ്റുമാര്‍ കരുതുന്നത്. പുതിയ രാജ്യത്തേക്ക് മാറുമ്പോഴുള്ള പ്രാക്ടിക്കല്‍ രീതികളിലും ഗുണപരമായ പിന്തുണ നല്‍കുന്നില്ലെന്ന് സര്‍വ്വെ പറയുന്നു.

സര്‍വ്വെയില്‍ പങ്കെടുത്ത പത്തില്‍ ആറ് അന്താരാഷ്ട്ര ഡോക്ടര്‍മാരും തങ്ങളുടെ പ്രവേശനം പര്യാപ്തമല്ലെന്ന് അഭിപ്രായപ്പെട്ടു. 48 ശതമാനം പേര്‍ക്കാകട്ടെ യുകെയില്‍ ക്ലിനിക്കല്‍ ഡ്യൂട്ടികള്‍ ആരംഭിക്കാന്‍ ആകാംക്ഷാ പ്രശ്നങ്ങളും നേരിട്ടു. വിദേശ പരിശീലനം നേടിയ ഡോക്ടര്‍മാരെ എന്‍എച്ച്എസ് പ്രൊഫഷണലായും, വ്യക്തിപരമായും കൈവിടുന്നുവെന്നാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നതെന്ന് മെഡിക്കല്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി പറഞ്ഞു. യുകെയില്‍ ജോലിക്കായി എത്തുന്ന വിദേശ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ മൂന്നിലൊന്ന് ഡോക്ടര്‍മാരും വിദേശ പൗരന്‍മാരാണ്. ഇന്ത്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാരെത്തുന്നത്. പിന്നാലെ പാകിസ്ഥാന്‍, ഈജിപ്ത്, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട്.

 
Other News in this category

 
 




 
Close Window