Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 01st Jul 2024
 
 
UK Special
  Add your Comment comment
പത്തിലൊന്ന് വോട്ടര്‍മാരും ആര്‍ക്ക് വോട്ട് ചെയ്യണമന്ന് തീരുമാനിച്ചിട്ടില്ല, പ്രതീക്ഷയില്‍ ടോറികള്‍
reporter

ലണ്ടന്‍: ലേബര്‍ പാര്‍ട്ടി ഏകപക്ഷീയ വിജയം കരസ്ഥമാക്കി ഭരണത്തിലേറുമെന്നാണ് ഭൂരിപക്ഷം അഭിപ്രായ സര്‍വ്വെകളും പറയുന്നത്. എന്നാല്‍ ഇത് വരെ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാത്ത വലിയൊരു ശതമാനം വോട്ടര്‍മാര്‍ ഉണ്ടെന്നത് ലേബര്‍ പാര്‍ട്ടിയുടെ ഈ വമ്പന്‍ ഭൂരിപക്ഷത്തിന് തിരിച്ചടി നല്‍കുമെന്നാണ് ആശങ്ക. പത്തിലൊന്ന് വോട്ടര്‍മാര്‍, ഏകദേശം നാല് മില്ല്യണിലേറെ ബാലറ്റുകള്‍, ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സുപ്രധാന സര്‍വ്വെ വ്യക്തമാക്കി. ഇതോടെ അപ്രത്യക്ഷമായി പോകുമെന്ന് ആശങ്കപ്പെട്ട് ഇരിക്കുന്ന ടോറികള്‍ക്ക് ഇത് പ്രതീക്ഷയായി.

തെരഞ്ഞെടുപ്പിന് ഒരാഴ്ച പോലും ബാക്കിയില്ലെന്നിരിക്കവെയാണ് ഋഷി സുനാക്, കീര്‍ സ്റ്റാര്‍മര്‍ എന്നിവര്‍ക്കിടയില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കാന്‍ പത്തില്‍ ആറ് പേര്‍ക്കും സാധിച്ചിട്ടില്ലെന്ന് സര്‍വ്വെ പറയുന്നത്. കണക്കുകള്‍ പുറത്തുവന്നതോടെ അവസരം ഇനിയും ഉണ്ടെന്ന് ഓര്‍മ്മിപ്പിച്ച് സീനിയര്‍ ടോറികള്‍ രംഗത്ത് വന്നുകഴിഞ്ഞു. നികുതികള്‍ വര്‍ദ്ധിപ്പിക്കാന്‍ ലേബറിന് വഴിതുറന്ന് കൊടുക്കരുതെന്നാണ് ഇവരുടെ മുന്നറിയിപ്പ്. കൂടാതെ ചെറിയ തോതിലാണെങ്കിലും മുന്‍ കണ്‍സര്‍വേറ്റീവ് വോട്ടര്‍മാര്‍ തിരികെ ടോറികളെ പിന്തുണയ്ക്കാന്‍ തയ്യാറാകുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുണ്ട്. ലേബര്‍ ഗവണ്‍മെന്റിന് ശക്തമായ പ്രതിപക്ഷം നല്‍കാനും, അസാധാരണ തോല്‍വി ഒഴിവാക്കാനുമാണ് ടോറി വോട്ടര്‍മാര്‍ മനസ്സ് മാറ്റുന്നത്.

 
Other News in this category

 
 




 
Close Window