Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 01st Jul 2024
 
 
UK Special
  Add your Comment comment
മൂന്നു മില്യണ്‍ കുടുംബങ്ങളുടെ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് വര്‍ധിപ്പിക്കാനൊരുങ്ങുന്നു
reporter

ലണ്ടന്‍: യുകെയില്‍ ഏകദേശം 3 മില്ല്യണ്‍ കുടുംബങ്ങളുടെ മോര്‍ട്ട്ഗേജ് തിരിച്ചടവ് അടുത്ത രണ്ട് വര്‍ഷത്തില്‍ വര്‍ദ്ധിക്കും. ഉയര്‍ന്ന പലിശ നിരക്കുകള്‍ ഇവര്‍ക്ക് ബാധകമാകുന്നതാണ് ഈ വര്‍ദ്ധനവിന് കാരണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. ഏകദേശം 400,000 ഭവനങ്ങള്‍ക്ക് വന്‍ വര്‍ദ്ധനവാണ് നേരിടേണ്ടി വരിക. ഇവര്‍ക്ക് 50 ശതമാനത്തിലേറെ വര്‍ദ്ധനാണ് അനുഭവിക്കേണ്ടി വരികയെന്ന് ഫിനാന്‍ഷ്യല്‍ പോളിസി കമ്മിറ്റി പറഞ്ഞു. പണപ്പെരുപ്പം ഉയര്‍ന്ന് വിലക്കയറ്റം രൂക്ഷമായതോടെ പലിശ നിരക്കുകള്‍ രണ്ട് ദശകത്തിനിടെ ഉയര്‍ന്ന നിലയായ 5.25 ശതമാനത്തിലേക്ക് വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതമായിരുന്നു. നിലവില്‍ ബാങ്ക് ലക്ഷ്യമിട്ട 2 ശതമാനമായി പണപ്പെരുപ്പം താഴുകയും ചെയ്തു. എന്നാല്‍ ഉയര്‍ന്ന പലിശ നിരക്കുകള്‍ കടമെടുപ്പ് ചെലവുകള്‍ വര്‍ദ്ധിപ്പിക്കുകയാണ്.

ബാങ്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചെങ്കിലും 3 ശതമാനത്തില്‍ താഴെ മോര്‍ട്ട്ഗേജ് നിരക്ക് നല്‍കുന്നവരാണ് 35% മോര്‍ട്ട്ഗേജുകാരും. ഫിക്സഡ് റേറ്റുകളാണ് ഇതിന് പ്രധാനമായി കാരണമാകുന്നത്. പലിശ നിരക്ക് വര്‍ദ്ധനയ്ക്ക് കാരണമായ എനര്‍ജി വിലയിലെ ഷോക്കിന് മുന്‍പ് ഡീല്‍ നേടിയവരാണ് ഈ ആശ്വാസത്തില്‍ നില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ ഡീലുകളുടെ കാലാവധി പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ചെലവുള്ള മറ്റ് പ്രൊഡക്ടുകള്‍ തെരഞ്ഞെടുക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകും. ഇതോടെ 2026 അവസാനത്തോടെ ഫിക്സഡ് മോര്‍ട്ട്ഗേജിലുള്ളവരുടെ തിരിച്ചടവില്‍ പ്രതിമാസം 180 പൗണ്ട് വര്‍ദ്ധന ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

 
Other News in this category

 
 




 
Close Window