Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 01st Jul 2024
 
 
UK Special
  Add your Comment comment
24 മണിക്കൂറിനിടെ 2 മരണങ്ങള്‍: യുകെ മലയാളി സമൂഹത്തില്‍ നിന്നു വിട പറഞ്ഞത് ഷിബുവും ജോജോയും
Text By: Team ukmalayalampathram
യുകെയിലെ ഹാംഷയറില്‍ താമസിച്ചിരുന്ന ഷിബു തോമസിന്റെ മരണ വാര്‍ത്തയ്ക്കു തൊട്ടു പുറകെ ബെഡ്ഫോര്‍ഡിനടുത്തു സെന്റ് നോട്സില്‍ താമസിക്കുന്ന ജോജോ ഫ്രാന്‍സിസിന്റെ വേര്‍പാടിന്റെ വാര്‍ത്തയെത്തി. കരള്‍ രോഗത്തെ തുടര്‍ന്നാണു ഷിബു തോമസ് മരിച്ചത്. നാട്ടില്‍ വച്ചാണ് അന്ത്യം. മുണ്ടക്കയം കോരുത്തോട് സ്വദേശിയാണ് ഷിബു തോമസ്. കലാ ഹാംഷെയറിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഷിബു പ്രദേശത്തെ എല്ലാവര്‍ക്കും സുപരിചിതനാണ്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര മാസമായി ചികിത്സയിലായിരുന്നു. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീബാ മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്.

ജോജോ ഫ്രാന്‍സിസ്:

ബെഡ്ഫോര്‍ഡിനടുത്തു സെന്റ് നോട്സില്‍ താമസമാക്കിയിരുന്ന ജോജോ ഫ്രാന്‍സിസിന്റെ (52) ജീവനെടുക്കാന്‍ കാരണമായതു ഹൃദയാഘാതമാണ്. ചങ്ങനാശേരി മാമ്മൂട് സ്വദേശി ആണ് ജോജോ. ഇന്ന് രാവിലെ 5.30 ഓടെ വീട്ടില്‍ വച്ചാണു മരണം. പാരാമെഡിക്കല്‍ സേവനത്തിനായി വിളിച്ചെങ്കിലും മരണം സംഭവിച്ചു. കോവിഡ് കാലത്തിന് ശേഷമാണു ജോജോയും കുടുംബവും യുകെയിലെത്തിയത്.
 
Other News in this category

 
 




 
Close Window